പത്തനാപുരം: തലവൂര്‍, മഞ്ഞക്കാല സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാന്റ് നോക്കുകുത്തിയാകുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞങ്കിലും ഒരു കരിയില പോലും ഇതില്‍ സംസ്കരിക്കാനായിട്ടില്ല.
പഞ്ചായത്ത് പരിധിയിലെ ഒന്‍പത് വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ ഉപയോഗ പ്രദമല്ലാത്ത സംസ്കരണ പ്ലാന്റുകള്‍ തലവൂര്‍ പഞ്ചായത്ത് സ്ഥാപിച്ചിട്ടുളളത്. മിക്ക സ്കൂളുകളിലും ഇവ കാടുകയറി നശിക്കുകയാണ്. യൂണിറ്റിന്റെ പ്രവര്‍ത്തനരീതി പോലും അധ്യാപകര്‍ക്ക് അറിയില്ല. 24 ലക്ഷം രൂപാ ചെലവഴിച്ചായിരുന്നു നിര്‍മ്മാണം.
സ്കൂളില്‍ നിന്നാണ് കുട്ടികള്‍ക്ക് പ്രഭാത, ഉച്ചഭക്ഷണങ്ങള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ മാലിന്യവും കുറവാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണെന്നാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം. കൂടാതെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ സ്വീകരിക്കാതെ കോണ്ട്രാക്ടര്മ്മാരുടെ രഹസ്യ യോഗം വിളിച്ചു ചേര്‍ത്ത് ധാരണ പ്രകാരം വര്‍ക്കുകള്‍ വീതം വച്ച് നല്‍കിയായും ആരോപണമുണ്ട്. ഗാമപഞ്ചായത്തിന് ലഭിക്കേണ്ട ടെണ്ടര്‍ സേവിംങ്ങ് വരുമാനമാണ് ഇതോടെ നഷ്ടപ്പെട്ടതെന്ന ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: