ചേര്‍ത്തല: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം സൃഷ്ടിക്കുവാന്‍ താഴെത്തട്ടുമുതല്‍ സുശക്തമാക്കുവാന്‍ കര്‍മ പരിപാടികള്‍ ആവിഷ്കരിക്കുവാന്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇതിനു മുന്നോടിയായി ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൂടുവാന്‍ തീരുമാനിച്ചു. അന്തരിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബുവിനെ അനുസ്മരിച്ചു. സമാനതകള്‍ ഇല്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ടി.വി. ബാബു എന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അനുസ്മരിച്ചു.
ശിവഗിരി ടൂറിസം സര്‍ക്യൂട് പദ്ധതിക്ക് സാങ്കേതികമായി ഉണ്ടായ തടസങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രിയെ അറിയിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് ഈ പദ്ധതിയുടെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാര്‍, അഡ്വ. സംഗീത വിശ്വനാഥ്, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, എ.എന്‍ അനുരാഗ്, വി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ രാജേഷ് നെടുമങ്ങാട്, അനിരുദ്ധ് കാര്ത്തികേയന്, സന്ദീപ് പച്ചയില്‍, ഉണ്ണികൃഷ്ണന് ചാലക്കുടി, കെ.കെ. ബിനു, തഴവ സഹദേവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: