കണ്ണൂർ:സ്വഭാവ ദൂഷ്യ ആരോപണത്തിനു കൂത്തുപറമ്പ് ഏരിയാകമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി. ഏരിയാകമ്മിറ്റി അംഗവും മുന്‍പാട്യം പഞ്ചായത്ത് പ്രസിഡന്റുമായ അധ്യാപകനെതിരെയാണ് നടപടിയെടുത്തത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പാട്യത്തെ ഒരുസ്ത്രീയുടെ പരാതിയിലാണു നേതാവിനെതിരേ നടപടി എടുത്തത്.
പോലീസിൽ പരാതി നൽകാതെ കേസ് ഒതുക്കാനാണ് പാർട്ടി നടപടിയെടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നേതാവിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ. പാർട്ടി ഘടകത്തിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുമുണ്ട്. താല്‍കാലിക ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ സ്ത്രീയെ ഇയാൾ ലൈംഗിക പീഢനത്തിനു വിധേയമാക്കാൻ ശ്രമിക്കുകയായിരുന്നു.
ബഹളം വെച്ചതിനെ തുടർന്നാണ് ശാരീരിക പീഢനത്തിൽ നിന്നും രക്ഷപ്പെട്ടത്.ഇതിനെ തുടർന്ന് ബന്ധുക്കൾക്കൊപ്പം പോലീസിൽ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും സിപിഎമ്മിലെ ഉന്നത നേതാക്കൾ ഇടപ്പെട്ട് തടയുകയായിരുന്നു. പിന്നീട് ഏരിയാകമ്മിറ്റിക്കു നല്‍കിയ പരാതി നൽകുകയുമായിരുന്നു. ഇതു ചര്‍ച്ച ചെയ്ത ഏരിയാകമ്മിറ്റി നടപടിക്കുള്ള തീരുമാനം ജില്ലാ നേതൃത്വത്തിനു കൈമാറി.
കഴിഞ്ഞദിവസം ചേര്‍ന്ന ഏരിയാകമ്മിറ്റി യോഗത്തില്‍ അംഗത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കാനുള്ള ശുപാർശ ജില്ലാസെക്രട്ടറി അറിയിക്കുകയായിരുന്നു. പുറത്താക്കിയ തീരുമാനം വ്യാഴാഴ്ച ചേർന്ന പാട്യം ലോക്കൽ കമ്മറ്റിയിൽ റിപേർട്ടു ചെയ്തു . കൂത്തുപറമ്പിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനത്തിന്റെ സാരഥി കൂടിയാണു പുറത്താക്കപ്പെട്ട നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: