തിരുവനന്തപുരം: യുവതിക്ക് ബലമായി മദ്യം നല്കി കൂട്ടബലാത്സംഗം ചെയ്തു. കഠിനംകുളത്താണ് ക്രൂരമായ ഈ സംഭവം നടന്നത്. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ കൂട്ടബലാത്സംഗം ഇരയാക്കിയത്. പോത്തന്‍കോടുള്ള വീട്ടില്‍ നിന്നും ഇന്നു വൈകിട്ട് ഭര്‍ത്താവ് ഇവരെ കഠിനംകുളത്തേക്ക് കൂട്ടികൊണ്ടുവരികെയായിരുന്നു.
തുടര്‍ന്ന് ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് നിര്‍ബന്ധിച്ച് മദ്യം നല്‍കുകയായിരുന്നു. തുടര്‍ന്ന് ആറുപേര്‍ അടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ യുവതി വീട്ടില്‍ നിന്ന് ഇറങ്ങി ഓടി വഴിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് നേതൃത്വം നല്കിയ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: