തിരുവനന്തപുരം: ചെറുപ്രായത്തില്‍ കാറപകടത്തില്‍ മരിച്ച നടി മോനിഷയെ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ലെന്നും മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സൈബറിടത്ത് ഇടതുപക്ഷത്തിനു വേണ്ടി നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് ശാദരക്കുട്ടി.
മോനിഷ ഉണ്ണി ആദ്യസിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച മലയാളചലച്ചിത്ര താരമായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്പോഴാണ് കാറപകടത്തില്‍ മോനിഷ മരണപ്പെട്ടത്.
ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം- മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവര്‍ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങള്‍? മലയാളത്തില്‍ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?
നഖക്ഷതങ്ങള്‍ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങള്‍ ആവര്‍ത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിര്ജ്ജീവത അവര്‍ പുലര്‍ത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: