തിരുവനന്തപുരം: പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന മരിക്കാനിടയായ സംഭവത്തില്‍ ദേശീയതലത്തില്‍ ചര്‍ച്ചകള്‍ സജീവം. അതേസമയം, സംഭവം നടന്നത് മലപ്പുറത്താണെന്ന എന്‍ഡിടിവി അടക്കം ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വിഷയം ട്വീറ്റ് ചെയ്ത ബിജെപി എംപി മനേക ഗാന്ധിക്കെതിരേ ഹാലിളകി സംവിധായകന്‍ ആഷിഖ് അബുവും നടി പാര്‍വതി തിരുവോത്തും.
വിഷയത്തില്‍ ബിജെപി നേതാവ് മനേക ഗാന്ധി ഉള്‍പ്പെടെ ചിവര്‍ വ്യാജപ്രചാരണം നടത്തുന്നെന്നും ആന കൊല്ലപ്പെട്ട സംഭവം കേരളത്തിനെതിരെ വിദ്വേഷ പ്രചരണത്തിനും, വ്യാജ വാര്‍ത്തകള്‍ക്കുമുള്ള അവസരമാക്കി ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ഒരു വിഭാഗം മാറ്റുന്നുവെന്നുമായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ആനയെ കൊന്ന സംഭവത്തില്‍ ബോളിവുഡിലേയും കായികരംഗത്തേയും പ്രമുഖര്‍ വികാരപരമായ പ്രതികരണം നടത്തിയിട്ടും വിഷയത്തില്‍ ഒരു അക്ഷരം പോലും മിണ്ടാത്ത ആഷിഖ് അബുവും പാര്‍വതിയുമാണ് ഇപ്പോള്‍ മലപ്പുറം എന്നു കേട്ടപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
ഇത്തരത്തില്‍ ഒരു വിഷയം വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നവരെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നാണ് പാര്‍വതി പറഞ്ഞത്. ‘മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ തീര്‍ച്ചയായും തടയണം. അത് ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ്. സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. പക്ഷെ ഈ സംഭവം ഒരു ജില്ലയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നവരെയോര്‍ത്ത് ലജ്ജ തോന്നുന്നു എന്നായിരുന്നു പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, സംഭവത്തില്‍ ദേശീയതലത്തില്‍ പ്രതിഷേധം അതിശക്തമാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രമുഖരമായ വ്യക്തികള്‍ പ്രതികരണവുമായി രംഗത്തെത്തുകയാണ്. മാത്രമല്ല, ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇപ്പോഴും വിഷയം മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: