ന്യൂദല്‍ഹി : പ്രവാസികള്‍ക്ക് കേന്ദ്രം വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി വി. മുരളീധരന്. അദ്ദേഹത്തെ നിരന്തരം ആരോ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം പിണറായി വിജയന് നടത്തിയ പ്രസ്താവനയ്ക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന മുഖ്യമന്ത്രി കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. ദിവസേന 24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയതെന്നും മുരളീധരന് വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനം ഇത്തരത്തില്‍ നിബന്ധന വെയ്ക്കരുത്. കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടത്. ഒരു മാസത്തില്‍ 360 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താനാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം 36 വിമാനങ്ങള്‍ മാത്രമേ സംസ്ഥാനം ചാര്‍ട്ട് ചെയ്തിട്ടുള്ളൂ. കൂടുതല്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനം അയക്കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ പറഞ്ഞിട്ടുപോലുമില്ലെന്ന് വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: