കാസര്‍കോട്: വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്ക് കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നാരോപിച്ച് ഭാരതീയ ജനതാ എസ്സി മോര്‍ച്ച ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് മുന്നില്‍ ഉപരോധം നടത്തി.
എസ്സി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധം എസ്സി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് എ.കെ കയ്യാര്‍ ഉദ്ഘാടനം ചെയ്തു. എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സമ്പത്ത് അധ്യക്ഷത വഹിച്ചു. എസ്സി മോര്‍ച്ച ജനറല്‍ സെക്രട്ടറി നാരായണ പി പെരടാല സ്വാഗതവും, ശരത് നന്ദിയും പറഞ്ഞു. ശരത്, ധനഞ്ചയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: