ന്യൂദല്‍ഹി : കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന് അനുസരിച്ച് നല്ല വില ലഭിക്കുന്നതിനും വിപണന സാധ്യത കണ്ടെത്തുന്നതിനും പുതിയ ഓര്‍ഡിനന്‍സ്. രാജ്യത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നതിനാണ് ഇത്. ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് നടപ്പിലാക്കുന്നതിനായി ചേര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
1955ലെ അവശ്യ വസ്തു ഭേദഗതി നിയമ പ്രകാരം മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. കാര്‍ഷികോത്പന്നങ്ങളുടെ വിപണനം സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. ഇതു പ്രകാരം ഒരു രാജ്യം ഒറ്റ കാര്‍ഷിക മാര്‍ക്കറ്റ് നടപ്പാക്കാനും കൃഷിയിടങ്ങളുടെ ജപ്തി, വില്‍പ്പന, ഈടുവെയ്പ് എന്നിവ തടയാനുമുള്ള വ്യവസ്ഥകള്‍ ഓര്ഡിനെന്സിലുണ്ട്.
കര്‍ഷകര്‍ക്ക് നല്ല വിലയുറപ്പാക്കാനും നിക്ഷേപം ആകര്‍ഷിക്കാനും വിപണന സമിതികളിലെ ലൈസന്‍സികള്‍ക്ക് മാത്രമേ ഉത്പന്നങ്ങള്‍ വില്‍ക്കാവൂ എന്ന നിബന്ധനയില്‍ ഇളവ് ഉത്പ്പന്നങ്ങളുടെ ലഭ്യതയും വിലയും ഉറപ്പാക്കി കര്ഷകന് വിപണി തിരഞ്ഞെടുക്കാം.
അവശ്യ വസ്തു ഭേദഗതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴക്ക് എന്നിവയെ അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കി. ഇതോടെ ഇവയുടെ ഉത്പ്പാദനം, വില്‍പ്പന, സംഭരണം എന്നിവയ്ക്ക് നിയന്ത്രണമില്ലാതാകും.
കൂടുതല്‍ സ്വകാര്യ നിക്ഷേപത്തിനും വിദേശ നിക്ഷേപത്തിനും വഴിതെളിയും. കോള്‍ഡ് സ്റ്റോറേജ്, വിതരണ ശൃംഖലയുടെ ആധുനികവത്കരണം തുടങ്ങിയ സൗകര്യങ്ങളും ഇതിലൂടെ ലഭിക്കും. ഇത് കൂടാതെ ദേശീയ ദുരന്തം, വിലക്കയറ്റം, ക്ഷാമം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിയന്ത്രണമുണ്ടാകും. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിലയും ഗുണവും ഉറപ്പാക്കും.
ഇവയ്ക്ക് സെസ്, ലെവി എന്നിവ ഉണ്ടാകില്ല.
വിത്ത് വിതയ്ക്കുമ്പോള് തന്നെ വിളകളുടെ വില നിര്‍ണയിക്കുന്ന സംവിധാനം. ഉത്പ്പാദകര്‍, സംഭരിക്കുന്നവര്‍, ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി കര്‍ഷകര്‍ക്ക് നേരിട്ട് സുതാര്യമായ ഇടപാട് സാധ്യമാക്കും. വിത്ത് വിലയിലെ അനിശ്ചിതത്വം ഒഴിവാക്കനും, ഏതെങ്കിലും വിധത്തില്‍ നഷ്ടം ഉണ്ടായാല്‍ സ്പോണ്സര് ഏറ്റെടുക്കല്‍. സ്ഥിരമായി വരുമാനം ഉറപ്പാക്കല്‍, നിക്ഷേപം ആകര്‍ഷിക്കല്‍, ഇടനിലക്കാരില്ലാതെ വിപണനം, ചൂഷണം ഇല്ലാതാക്കല്‍ എന്നിവയ്ക്കും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: