Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രോളിങ് നിരോധനം ഒന്‍പത് മുതല്‍

ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ് തെരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 12:00 am IST
in Ernakulam

കൊച്ചി:  ഈ മാസം ഒന്‍പതിന് അര്‍ദ്ധരാത്രി മുതല്‍ കേരളതീരത്ത് ട്രോളിങ് നിരോധനം നിലവില്‍വരും. ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിങ് നിരോധനം. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ട്പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിങ് നിരോധന കാലയളവില്‍ അടച്ചിടണം.  

ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യഫെഡ് ബങ്കുകളും മറ്റ് തെരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല. ട്രോളിങ് നിരോധന നടപടികള്‍ വിലയിരുത്തുന്നതിനായി എഡിഎം കെ. ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

ട്രോളിങ് നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യങ്ങളുടെ വിപണനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും. ഇനിതായി മത്സ്യത്തൊഴിലാളികള്‍ അതാത് മത്സ്യഭവന്‍ ഓഫീസുകളുമായി ബന്ധപ്പെടണം.  

ട്രോളിങ് നിരോധകാലത്തും യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. എന്നാല്‍ ഒരു ഇന്‍ബോര്‍ഡ് വള്ളത്തിനൊപ്പം ഒരു ക്യാരിയര്‍ വള്ളം മാത്രമെ അനുവദിക്കൂ. ക്യാരിയര്‍ വള്ളത്തിന്റെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാന ഉടമകള്‍ നല്‍കണം.

കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡും, സുരക്ഷാ ഉപകരണങ്ങളും കരുതുകയും ജാഗ്രത പാലിക്കേണ്ടതുമാണ്. തൊഴിലാളികള്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണം. കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ മൂന്ന് പട്രോളിങ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി മുഴുവന്‍സമയവും സജ്ജമായിരിക്കും.  

 യോഗത്തില്‍ മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍  സാജു എം.എസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജോ ജോസ് .പി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ബോട്ടുകളുടെയും പരമ്പരാഗത വള്ളങ്ങളുടെയും ഉടമകള്‍ എന്നിവര്‍  പങ്കെടുത്തു. കടലില്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന സാഹചര്യത്തില്‍ താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ഫിഷറീസ് കണ്‍ട്രോള്‍ റൂം 0484 2502768, 9496007037, 9496007029. മറൈന്‍ എന്‍ഫോഴ്സ്മെന്റ് – 9496007048. കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അഴീക്കോട് 0480 2815100, ഫോര്‍ട്ട് കൊച്ചി 0484 2215006, 1093. കോസ്റ്റ് ഗാര്‍ഡ് 0484 2218969, ടോള്‍ ഫ്രീ നമ്പര്‍ 1554. നേവി 0484 2872354, 2872353.

Tags: ട്രോളിങ്എറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

മത്സ്യബന്ധന ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളില്‍
Thrissur

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ

52 ദിവസം ഹർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ട് അറ്റകുറ്റപ്പണികൾ തീർത്ത് മുഖം മിനുക്കി കടലിൽ പോകാൻ തയാറെടുക്കുന്നു
Kerala

ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി; സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും ധനസഹായവും ഇതേവരെ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ

India

ദല്‍ഹിയില്‍ വെള്ളപ്പൊക്കമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ ട്രോളുകള്‍

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.