തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള യാത്രാ ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. മുഴുവന്‍ സീറ്റിലും ആളുകളെ ഇരുത്തി സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. അതേസമയം ലോക്ഡൗണ്‍ കാലത്ത് അനുവദിച്ച കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസുകള്‍ ഇനി ഉണ്ടാവില്ല.
സംസ്ഥാനത്തെ എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രധിരോധ മുന്‍കരുതലുകള്‍ എടുക്കും. രാവിലെ അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാവും ബോട്ട് സര്‍വീസുകള്‍ ഉണ്ടാവുക. കൊവിഡ് നിരക്കിന് മുമ്പുള്ള സാധാരണ ചാര്‍ജാവും ഈടാക്കുക. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പ്രതീക്ഷിച്ച അത്ര ആളുകള്‍ എത്തി തുടങ്ങിട്ടില്ലെന്നും ഇത് കൊവിഡ് പ്രതിരോധത്തിന് നല്ലതാണെന്നും മന്ത്രി പറഞ്ഞു.
യാത്ര ചെയ്യാന്‍ ആളുകള്‍ ഇല്ലാത്തത് വരുമാനത്തില്‍ ഇടിവ് വരും. എന്നാലും ജന സുരക്ഷക്കാണ് മുന്‍ഗണന. കഴിഞ്ഞ 12 ദിവസം ഓടിയപ്പോള്‍ കെഎസ്ആര്‍ടിസിക്ക് 6 കോടി 27 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: