Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്രവധം: സൂരജിന്റെ അമ്മയെയും സഹോദരിയെയും ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു

ആഭരണങ്ങള്‍ വീട്ടുപറമ്പില്‍ കുഴിച്ചിട്ടു. ആദ്യം പാമ്പ് കടിച്ച അന്ന് തന്നെ താലിമാല ഊരിയെടുത്തു.... അഞ്ചിന് വീണ്ടും ഹാജരാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:18 am IST
in Kerala
സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് പുറത്തേക്ക്

സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് പുറത്തേക്ക്

കൊട്ടാരക്കര: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു. ഈ മാസം അഞ്ചിന് വീണ്ടുമെത്തണമെന്ന നിര്‍ദ്ദേശത്തോടെ രാത്രി 8.20ന് ഇരുവരെയും വിട്ടയച്ചു. ഉച്ചയ്‌ക്ക് ഒന്നേകാലിന് പിങ്ക് പൊലീസിന്റെ വാഹനത്തിലാണ് ഇരുവരെയും അടൂര്‍ പറക്കോട്ടെ വീട്ടില്‍ നിന്നും കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നത്.  

ഡിവൈഎസ്പി എ. അശോകന്റെ നേതൃത്വത്തില്‍ രേണുകയെയും സൂര്യയെയും പ്രത്യേകമായിട്ടും പിന്നീട് ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു. ഇതിന് ശേഷം സൂരജിന്റെയും സുരേന്ദ്രന്റെയും സാന്നിധ്യത്തിലും ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പങ്കില്ലെന്ന് അമ്മയും സഹോദരിയും ആവര്‍ത്തിച്ചുപറഞ്ഞു.  

സൂരജിനെ കേസില്‍ പ്രതിയാക്കുമെന്ന് ഉറപ്പാക്കിയപ്പോള്‍ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെന്നും അതിന്റെ ഭാഗമായാണ് കൂട്ടുകാരെ അടക്കം ഫോണ്‍ ചെയ്തതെന്നും സൂര്യ വെളിപ്പെടുത്തി. എന്നാല്‍ ഉത്രയെ അപായപ്പെടുത്തുന്ന കാര്യം തനിക്ക് മുന്‍പ് അറിയില്ലായിരുന്നുവെന്ന് സൂര്യ ആവര്‍ത്തിച്ചു പറഞ്ഞു.  

വീട്ടുപുരയിടത്തില്‍ കുഴിച്ചിട്ടിരുന്ന സ്വര്‍ണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രിയില്‍ കണ്ടെത്തിയിരുന്നു. ഇത് സുരേന്ദ്രനാണ് കുഴിച്ചിട്ടതെന്നും കുഴിച്ചിട്ട ഭാഗം തന്നെ കാണിച്ചുതന്നിരുന്നെന്നും രേണുക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മാര്‍ച്ച് രണ്ടിനാണ് സൂരജ് ബാങ്ക് ലോക്കറില്‍ നിന്നും സ്വര്‍ണം എടുത്തത്. ഉത്രയെ അണലികടിച്ച് ആശുപത്രിയിലാക്കിയപ്പോള്‍ താലിമാലയടക്കമുള്ള ആഭരണങ്ങള്‍ ഊരിയെടുത്തതും സൂരജിന്റെ പക്കലുണ്ടായിരുന്നു.  

കുഞ്ഞിന്റേത് ഉള്‍പ്പടെ 37.5 പവന്റെ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. തന്നെ അറസ്റ്റ് ചെയ്യുമെന്നുറപ്പിച്ച ദിവസം സൂരജ് സ്വര്‍ണം സുരേന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. ഈ ആഭരണങ്ങളാണ് കുഴിച്ചിട്ടതെന്ന് സുരേന്ദ്രനും രേണുകയും അന്വേഷണ സംഘത്തോട് പറഞ്ഞു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാനുള്ള വസ്തുതകളൊന്നും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ രേണുകയും സൂര്യയും പൊലീസിന്റെ നിരീക്ഷണത്തിലുണ്ടാകുമെന്നും റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.  

അഞ്ചിന് ഇരുവരും വീണ്ടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് അറിയിപ്പ് നല്‍കിയത്. അന്ന് കേസില്‍ കൂട്ടുപ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: കൊലപാതകംഉത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.