ആലപ്പുഴ: അമേരിക്കയില്‍ നിലവില്‍ നടക്കുന്ന കലാപത്തിന്റെ മാതൃക ഇന്ത്യയിലും ആവര്‍ത്തിക്കണമെന്ന് ആഹ്വാനവുമായി സിപിഎം പോഷക സംഘടനയായ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഷ്ട്രീയമായ എതിര്‍പ്പ് രാജ്യത്തിനെതിരായ ആഹ്വാനമായി മാറുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പോലും തകര്‍ക്കുന്ന രീതിയിലാണ് അമേരിക്കയില്‍ കലാപം പടര്‍ന്നു പിടിക്കുന്നത്. കൊറോണയ്ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ അമേരിക്കന്‍ മോഡല്‍ സമരത്തിന് ആഹ്വാനം ചെയ്ത ഇടതുസാഹിത്യകാരന്റെ നിലപാട് വിവാദമാകുന്നു.
”വര്‍ണ്ണവെറിക്കെതിരെ അമേരിക്കയിലെ ജനത നടത്തുന്ന പ്രക്ഷോഭം ഏറ്റവും ആവേശം നല്‍കുന്നത് ഇന്നത്തെ ഇന്ത്യക്കാണ്. ഈ പ്രക്ഷോഭം ഇന്ത്യന്‍ ജനത ഏറ്റുവാങ്ങണം. അശോകന് ചരുവില്‍ ആഹ്വാനം ചെയ്യുന്നു. ”അമേരിക്കന്‍ മോദിക്കെതിരായ പ്രതിഷേധം ഇന്ത്യന്‍ ട്രംപിനുള്ള താക്കീതാവണം എന്ന തലക്കെട്ടിലാണ് വിവാദ പോസ്റ്റ് ആരംഭിക്കുന്നത്. ട്രംപിന്റെ അധികാരാവരോഹണത്തില്‍ വര്‍ണ്ണവെറി എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടോ അതിനേക്കാളേറെ വര്‍ണ്ണവ്യവസ്ഥാ ദാഹം മോദിയുടെ അധികാരലബ്ദിക്കു പിന്നിലും ഉണ്ട്…
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ക്ഷേത്രപ്രവേശന സത്യഗ്രഹങ്ങള്‍ മുതല്‍ പിന്നാക്കജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു സംവരണം നല്കുന്ന മണ്ഡല് കമ്മീഷന് വരെയുള്ള സംഗതികള്‍ ജാതി മേധാവിത്തത്തിന്റെ പകയെ നിരന്തരം വളര്‍ത്തി. ആ പകയുടെ വളര്‍ച്ചയും വികാസവുമാണ് ആര്‍എസ്എസിനേയും മോദിയെയും അധികാരത്തിലെത്തിച്ചിരിക്കുന്നത്…
മുസ്ലീമുകളയും ഇതര മതസ്ഥരയും ചണ്ഡാലരായാണ് ഇന്ത്യന്‍ വര്‍ണ്ണവെറിക്കാര്‍ കാണുന്നത്. മോദി അധികാരത്തിലെത്തിയതു മുതല്‍ അരങ്ങേറിയ ദളിത് പിന്നാക്ക ന്യൂനപക്ഷവേട്ട അമേരിക്കയിലെ കറുത്ത വംശജരും ജോര്‍ജ് പ്ലോയിഡും അനുഭവിച്ചതിനേക്കാള്‍ പതിന്മടങ്ങാണ്…” തുടങ്ങി ജനങ്ങളെ മതപരമായും, ജാതീയമായും തമ്മിലടിപ്പിക്കുന്നതാണ് ഇടതുസാഹിത്യകാരന്റെ സമൂഹമാദ്ധ്യമ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: