കോഴിക്കോട്: മുണ്ടിക്കല്‍ താഴത്തെ പച്ചമല എന്നറിയപ്പെടുന്ന നാഗങ്കോട് കുന്നില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നടത്തുന്ന മണ്ണിടിക്കല്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. അനുമതി യില്ലാതെയാണ് ജെസിബി ഉപയോഗിച്ച് കുന്നിടിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം മഴയത്ത് മണ്ണൊലിച്ച് വന്നത് ചുറ്റിലും താമസിക്കുന്ന നുറുകണക്കിന് വീട്ടുകാര്‍ക്ക്— ഭീഷണിയായിരിക്കുകയാണ്. മഴ കനത്താല്‍ എന്തും സംഭവിക്കുമെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്. കുന്നുകുത്തനെ ഇടിച്ചു നിരത്തുന്നുണ്ടെങ്കിലും എന്താണ് പദ്ധതിയെന്നതിനെക്കുറിച്ച് അറിവില്ല. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ കനത്ത മഴക്ക് സാദ്ധ്യത ഉളളപ്പോള്‍ വലിയ കുന്നിന്റെ മുകള്ഭാഗം ഇടിച്ച് നിരത്തിയും കുഴികളെടുത്തും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അഭിപ്രായപ്പെട്ടു.
ബിജെപി ജില്ല ട്രഷറര്‍ വി.കെ. ജയന്, സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, യുവമോര്‍ച്ച ജില്ല പ്രസി ഡണ്ട് ടി. റെനീഷ്, ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസി ഡണ്ട് കെ. ഷൈബു, ജനറല്‍ സെക്രട്ടറി വി. പ്രകാശന്, എം.കെ. ചന്ദ്രന്, രാജന്, ബാബു എന്നിവരും വി.കെ. സജീവനൊപ്പം ഉണ്ടായിരുന്നു.
നാഗങ്കോട്കുന്ന് ഇടിച്ച് നിരത്തല്‍ അവസാനിപ്പിക്കുക, അനുമ തിയില്ലാതെ പ്രവര്‍ത്തിക്കുന്ന കുന്നിടിച്ചില്‍ തടയാത്ത അധികാ രികള്ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യ ങ്ങളുന്നയിച്ച് ബിജെപി മായനാട് ഏരിയ കമ്മറ്റി ഇന്ന് ചെല്ലവൂര് വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: