മുംബൈ : പ്രമുഖ ബോളീവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍(42) അന്തരിച്ചു. കൊറോണ വൈറസ് രോഗബാധിതനായി മുംബൈ ചെബൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ സമയം നിരവധി അസുഖങ്ങള്‍ ബാധിച്ചതാണ് മരണ കാരണം.
വാജിദ് ഖാന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് വൃക്ക മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കും വിധേയനായിരുന്നു. വൃക്ക സംബന്ധമായി അണുബാധ അധികമായതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദബാംങ് അടക്കമുള്ള സല്‍മാന്‍ ഖാന്റെ മിക്ക സിനിമകള്‍ക്കും വാജിദ്ഖാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഓണ്‍ലൈന്‍ വഴി പുറത്തിറങ്ങിയ ഭായി- ഭായി എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. കൊറോണ ലോക്ഡൗണിനിടെ സല്‍മാന്‍ തന്റെ ഫാം ഹൗസില്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ തരംഗമായ പ്യാര്‍ കൊറോണ, ഭായി ഭായി എന്നീ ഗാനങ്ങളുടെ സംഗീതം നിര്‍വ്വഹിച്ചതും അദ്ദേഹമാണ്.
1998ലെ സല്‍മാന്‍ ചിത്രമായ പ്യാര്‍ കിയാ തൊ ഡര്‍നാ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ് ബോളീവുഡിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: