വൃദ്ധകുമാരീവാക്യന്ന്യായഃ
അന്ധാ നിര്‍ദ്ധനാ കന്യകാ ച കാചിത് വൃദ്ധാ ആസീത്. തസ്യാഃ ഏകം ഇഷ്ടം ആസിത. സാ തപഃ കൃത്വാ ഇന്ദ്രദേവം പ്രാര്ത്ഥിതവതീ. തദാ പ്രവൃത്തം സംഭാഷണം പഠാമഃ (കണ്ണുകാണാത്ത, പാവപ്പെട്ട, കന്യകയായൊരു വൃദ്ധയുണ്ടായിരുന്നു. അവര്‍ക്കൊരാഗ്രഹം. തപസ്സു ചെയ്ത് ദേവേന്ദ്രനോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ നടന്ന സംഭാഷണം വായിക്കാം)
വ്യദ്ധ- ഇന്ദ്രായ നമഃ ഇന്ദ്രായ നമഃ! ഹേ! ഇന്ദ്ര! പ്രത്യക്ഷഃ ഭവതു…(ഇന്ദ്രന് നമസ്കാരം ഇന്ദ്രന് നമസ്കാരം. ഇന്ദ്രന് പ്രത്യക്ഷനായാലും.)
ദേവേന്ദ്രഃ-അയി ഭഗിനി! അഹം പ്രത്യക്ഷഃ അസ്മി. കിം? കിമിച്ഛസി? വദതു (അല്ലയോ സഹോദരീ ഞാന്‍ പ്രത്യക്ഷനായിരിക്കുന്നു. എന്താണ് വേണ്ടത്? പറയൂ)
വൃദ്ധ-ഭാഗ്യം! ആശ്ചര്യമിദം! മമ പുണ്യ നിമിഷം! പ്രസീദതു മയി (എന്റെ ഭാഗ്യം. എന്റെ പുണ്യ നിമിഷം! എന്നില്‍ പ്രസാദിച്ചാലും)
ദേവേന്ദ്രഃ- കിമിദമാശ്ചര്യം. മമ ഭക്താം ഭവതീം അഹം വരം ദത്ത്വാ പ്രസാദയാമി. ഉച്യതാം ഭക്തേ! (എന്തിനിത്ര ആശ്ചര്യം. എന്റെ ഭക്തയായ ഭവതിയെ ഉചിതമായ വരം തന്ന് പ്രസാദിപ്പിക്കാം, സന്തോഷിപ്പിക്കാം. ചോദിച്ചാലും)
വൃദ്ധാ-ദേവ! അഹം നിര്‍ദ്ധനാ വൃദ്ധാ അസ്മി. ദര്ശനഭാഗ്യമപി നാസ്തി. അതഃ മമ ദൗഹിത്രാഃ സുവര്ണപാത്രേ ഘ്യതാന്നം ഖാദിതും ദ്രഷ്ടും ഇച്ഛാമി. ഏഷാ മമ പ്രാര്‍ത്ഥനാ. (ദേവ! ഞാന്‍ ദരിദ്രയായ വൃദ്ധയാണ്. കാഴ്ചക്കുള്ള ഭാഗ്യവുമില്ല. അതു കൊണ്ട്, എന്റെ പേരക്കുട്ടികള്‍ സ്വര്‍ണപാത്രത്തില്‍ നെയ്യ് കൂട്ടിയ ചോറ് കഴിക്കുന്നത് കാണാനിടയാവട്ടെ. ഇതാണെന്റെ പ്രാര്‍ത്ഥന)
ഇന്ദ്രഃ- നിശ്ചയേന. അസ്തു താവത്. ഭവതു തേ ഭാഗ്യം. (തീര്‍ച്ചയായും. അങ്ങനെയാവട്ടെ. ആ ഭാഗ്യം ഭവതിക്കുണ്ടാവട്ടെ)
സന്ദേശം
കദാചിത് കാവ്യകഥാ നാടകാദിസാഹിത്യേഷു ശാസ്ത്രചര്ച്ചായാം ച ഏകേന വാക്യേന വിഭിന്നാശയാന് പ്രതിപാദയതി. സമാജ- ജീവനേ അപി ബഹുത്ര അനുഭവപഥം ആയാതി. അത്ര ന്യായമിദം അന്വയതി. ഏകേന വരപ്രസാദേന ബഹു കാര്യം സാധിതവതീ സാ (ചിലപ്പോള്‍ കാവ്യം കഥാ നാടകം മുതലായ സാഹിത്യ സന്ദര്‍ഭങ്ങളിലും ശാസ്ത്ര ചര്ച്ചകൡും ഒരു വാക്യപ്രയോഗം വ്യത്യസ്തമായ അര്‍ത്ഥം തരും. സാമൂഹിക ജീവിതത്തിലും ഇതു ഉണ്ടാവുന്നു. ഇവിടെ ഈ ന്യായം പ്രയോഗിക്കുന്നു. ഒറ്റ വരപ്രസാദത്താല്‍ പലതും നേടിയല്ലോ. ‘ഒരു വെടിക്ക് രണ്ടു പക്ഷി’, ‘ഉമ്മറപ്പടിയില്‍ കത്തിച്ച വിളക്ക്’ (ദേഹലീദീപന്യായഃ) എന്നൊക്കെ പ്രയോഗിക്കാറുണ്ടല്ലൊ. അതുപോലെ വൃദ്ധകുമാരീവരന്യായഃ എന്നും പ്രയോഗിക്കാം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: