തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് മാർഗം പൊതുഗതാഗതം ആരംഭിക്കുന്ന കാര്യം ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതിയ ഇളവുകള്‍ എങ്ങനെ നടപ്പിലാക്കണമെന്നുള്ള കാര്യവും വിദഗ്‌ദ്ധ സമിതി പരിശോധിച്ചതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് മാര്‍ഗമുള്ള പൊതുഗതാഗതം സംബന്ധിച്ച് അവ്യക്തതകളുണ്ട്. പാസില്ലാതെ ആളുകള്‍ വരുമ്പോള്‍ അതിര്‍ത്തിയിലെ പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടി വരും. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: