കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്കത്തിന് ജില്ലയില്‍ തുടക്കമായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവനും പ്രമുഖചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണനെ സന്ദര്‍ശിച്ചുകൊണ്ടാണ് ഗൃഹ സമ്പര്‍ക്കത്തിന് തുടക്കം കുറിച്ചത്.
ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുമാസക്കാലം ജില്ലയില്‍ കോവിഡ് സേവന പ്രവര്‍ത്തനങ്ങളോടൊപ്പം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് അറിയിച്ചു. ആദ്യഘട്ടത്തില്‍ കോവിഡ് പാക്കേജ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ നയപരിപാടികളെ സംബന്ധിച്ച ലഘുലേഖയും രണ്ടാംഘട്ടം പ്രധാനമന്ത്രിയുടെ സന്ദേശവും വീടുകളിലെത്തിക്കാനാണ് പരിപാടി. കണ്ടെയ്ന്മെന്റ് സോണ്‍, ക്വാറന്റൈന് സെന്ററുകള്‍, പൊതുസ്ഥലങ്ങള്‍ എന്നീ മേഖലകള്‍ ഒഴിവാക്കും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, ഉജ്ജ്വല്‍ യോജന തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ലഭിച്ച ഗുണഭോക്താക്കളുമായി സംവദിക്കും. മോര്‍ച്ചകള്‍ അതാത് മേഖലകളില്‍ വാര്‍ഷിക സന്ദേശം എത്തിക്കും. പൊതുജനങ്ങളുമായി സംവദിക്കാന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സമ്പര്‍ക്കവും, വെര്‍ച്വല്‍ കോണ്‍ഫറന്‍സും
പ്രയോജനപ്പെടുത്തുമെന്നും സജീവന് പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറിമാരായ അഡ്വ. കെ.വി. സുധീര്‍, ഇ. പ്രശാന്ത്കുമാര്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: