തിരുവല്ല: പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ സന്ന്യാസിനി വിദ്യാര്‍ത്ഥിനി ദിവ്യയുടെ ദുരൂഹമരണം സംബന്ധിച്ച അട്ടിമറി നീക്കങ്ങള്‍ക്ക് ഇടനിലക്കാരിയായി കന്യാസ്ത്രീയും. ഇവര്‍ ദിവ്യയുടെ വളരെ അടുത്ത ബന്ധുവാണ്.
സംഭവത്തില്‍ റിട്ടേഡ് ഡിജിപിയും,പ്രമുഖ ബിഷപ്പും,പോലീസും തയ്യാറാക്കുന്ന തിരക്കഥയില്‍ പ്രധാനകണ്ണിയാണ് ഇവര്‍. ദിവ്യയുടെ അമ്മയുടെ അടുത്ത ബന്ധുവാണ് കന്യാസ്ത്രി. മുമ്പ് ഇവരുടെ മറ്റൊരു ബന്ധുവിന്റെ പങ്കിനെക്കുറിച്ചും ജന്മഭൂമി വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആദ്യഘട്ടം പ്രതിഷേധമുണ്ടായിരുന്ന ദിവ്യയുടെ കുടുംബത്തെ സ്വാധീനിച്ചതില്‍ ഇവര്‍ക്കും നിര്‍ണ്ണായകമായ പങ്കാണു ഉള്ളത്. സഭയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിന്റെ ചുമതലക്കാരികൂടിയാണ് ഇവര്‍.
അടുത്ത് രക്തബന്ധമുള്ള ഇവര്‍ ഉണ്ടായിട്ടും പ്രശ്നം പരിഹരിക്കാനൊ, മരണത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരാനൊ യാതൊരും ശ്രമവും നടത്തിയില്ല. ദിവ്യയുടെ മരണം വീട്ടില്‍ വിളിച്ച് അറിയിക്കുന്നത് ഇവര്‍ വഴിയാണ്. എന്നാല്‍ കേസിലെ ഒരു ഘട്ടത്തിലും ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മെയ് ഏഴിന് ഉച്ചയോടെയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണ്‍ തിരുവല്ലയില്‍ മഠത്തിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
പീഡനം: അന്വേഷണ വിധേയം
ദുരൂഹത അന്വേഷിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും വിധത്തിലുള്ള പീഡനം നടന്നിട്ടുണ്ടൊയെന്ന ആക്ഷേപം ഗൗരവമായാണ് ക്രൈബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍ പുരയ്ക്കലിന്റെ പരാതിയിലും ഈ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മദര്‍ സുപ്പീരിയര്‍ അടക്കമുള്ള വരുടെ മൊഴിയെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: