തൊടുപുഴ: നഗരത്തില്‍ ജനംജീവിതം വരെ സ്തംഭിക്കുന്നതിന് കാരണമായത് തീവ്ര മഴ. വ്യാഴാഴ്ച ഉച്ചതിരഞ്ഞ് രണ്ട് മണിക്കൂര്‍ കൊണ്ട് 12 സെ.മീ. മഴയാണ് മേഖലയില്‍ ലഭിച്ചത്. ഇന്നലെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. ചൊവ്വാഴ്ച 3 സെ.മീ മഴയും മേഖലയില്‍ പെയ്തിറങ്ങി. ബുധനാഴ്ച പത്തനംതിട്ടയിലെ കോന്നിയില്‍ 6 സെ.മീ. മഴയും ലഭിച്ചു.
സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളിലും ഈ ദിവസം മഴ പെയ്തു. അറബിക്കടലില്‍ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തമായത്. 31ന് അടുത്ത ന്യൂനമര്‍ദം കൂടി എത്തുന്നതിനാല്‍ വരും ദിവസങ്ങളിലും മഴ തുടരും. കാലവര്‍ഷം തിങ്കളാഴ്ച എത്തുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
അതേ സമയം തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കുകയും വ്യാപാരികളുടെ ദുരിതം നേരില്‍ കാണുകയും ചെയ്തു. ഓടകളിലെ മാലിന്യം നീക്കം ചെയ്യമെന്നും വഴിയോര കച്ചവടകാരുടെ വേസ്റ്റ് ഓടയില്‍ തള്ളുന്നത് അവസാനിപ്പിക്കാമെന്നും അവിടെ കൂടിയ വ്യാപാരികള്‍ക്ക് അധികാരികള്‍ ഉറപ്പ് നല്‍കി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ സെക്രട്ടറി നാസര്‍ സൈര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഇടുക്കി: കാലവര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ ഇന്ന് (30) വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ശക്തമായ മഴയോ (115 മി.മീ) അതി ശക്തമായ മഴയോ (204.5 മി.മീ) പെയ്യുവാന്‍ സാദ്ധ്യതയുണ്ട്.
ജൂണ്‍ രണ്ട് വരെ യെല്ലോ അലര്‍ട്ടും ജില്ലയില്‍ നിലവിലുണ്ട്. പുഴകളിലെ ജലനിരപ്പ് ഉയരുവാനും, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്‌ക്കോ സാധ്യതയുണ്ട്. മലയോര മേഖലയിലേക്കുള്ള യാത്ര രാത്രി 7 മുതല്‍ രാവിലെ 7 വരെ ഒഴിവാക്കേണ്ടതാണ്. ദുരന്ത സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യം വന്നാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറെടുപ്പ് നടത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: