പ്രധാന് മന്ത്രി കിസാന്‍ സമ്പദ യോജന:
മൂല്യ ശൃംഖലയിലുടനീളമുള്ള വിടവുകള്‍ നികത്താനും കോള്‍ഡ് ചെയിന്‍ ഗ്രിഡ് സ്ഥാപിക്കാനും രാജ്യത്തൊട്ടാകെ 2020 ഫെബ്രുവരി 4 വരെ 39 മെഗാ ഫുഡ് പാര്‍ക്കുകളും 298 സംയോജിത കോള്‍ഡ് ചെയിന്‍ പ്രോജക്ടുകളും ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം കിസാന്‍ സമ്പദ യോജനയുടെ കീഴില്‍ അനുവദിച്ചതായി ഭക്ഷ്യ സംസ്കരണ സഹമന്ത്രി രമേശ്വര്‍ തെലി പറഞ്ഞു.
പ്രധാന് മന്ത്രി കിസാന്‍ മാന്‍ ധന് യോജന
രാജ്യത്തെ ചെറുകിട നാമമാത്ര കൃഷിക്കാര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുറഞ്ഞത് 3000 രൂപയെങ്കിലും പ്രതിമാസ പെന്ഷന് ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാന് മന്ത്രി കിസാന്‍ മാന്‍ ധന് യോജന. ഇതിന്റെ ഉദ്ഘാടനം 2019സെപ്റ്റംബര്‍ 12 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഇത് പങ്കാളിത്ത പെന്ഷന് പദ്ധതിയാണ്. 18-ാം വയസില്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ 40 വയസാകുന്നതുവരെ 55 രൂപ മുതല്‍ 200 രൂപ വരെ പ്രതിമാസംവിഹിതംഅടയ്ക്കണം. കേന്ദ്ര ഗവണ്മെന്റുംതുല്യതുക ഈ പദ്ധതിയിലേയ്ക്ക് അടയ്ക്കും. ഇതുവരെ 19,19,802ഗുണഭോക്താക്കള്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.
ദേശീയപാതകളുടെ നിര്‍മ്മാണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയപാതകളുടെ നിര്‍മ്മാണം 3,979 കിലോമീറ്റര്‍ എന്‍എച്ച്എഐ പൂര്‍ത്തിയാക്കി. ഒരു സാമ്പത്തിക വര്‍ഷത്തില്‍ എന്‍എഎഎഐ നേടിയ ഏറ്റവും ഉയര്‍ന്ന ദേശീയപാത നിര്‍മാണമാണിത്, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 3,380 കിലോമീറ്റര്‍ ആയിരുന്നു നിര്‍മാണ വേഗത.
ആഗോള വികസന നേട്ടങ്ങള്‍
• ആഗോള നൂതന സാങ്കേതിക വിദ്യ സൂചികയില്‍ ഇന്ത്യ അഞ്ചു സ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച് 2019 ല്‍ 52-ാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്‍ഷം ഇത് 57-ാം സ്ഥാനത്തായിരുന്നു.
• തുടര്‍ച്ചായായ മൂന്നാം വര്‍ഷവും വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടം. 2019ലെ 77ല്‍ നിന്നും 14 സ്ഥാനം മെച്ചപ്പെടുത്തി 190 രാജ്യങ്ങളുടെ റാങ്കിംഗില്‍ 63ലെത്തി. 2011ന് ശേഷം ഒരു വലിയരാജ്യം നടത്തുന്ന ഏറ്റവും വലിയ കുതിപ്പ്.
• നാസ്കോമിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്
• ലോക ഡിജിറ്റല്‍ മത്സര റാങ്കിംഗ് 2019 ല്‍ ടെക്നോളജി സബ് ഫാക്ടര്‍ ലെവലില്‍ ഏറ്റവും വലിയ പുരോഗതിയോടെ ഇന്ത്യ 2019 ല്‍ നാല് സ്ഥാനങ്ങള്‍ നേടി 44-ാം സ്ഥാനത്തെത്തി.
• ജി.ഐ.ഐയെ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെടുത്തിജി.ഐ.ഐയ്ക്ക് തുടക്കം കുറിച്ച ആദ്യത്തെ വികസ്വര രാജ്യമായി ഇന്ത്യ മാറി.
• ഇന്ത്യയ്ക്ക് ഇപ്പോള്‍ 24 യൂണികോണ്‍സ് ഉണ്ട് (ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്), ഇത് ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ്, 2025 ഓടെ രാജ്യത്ത് 95-105 യൂണികോണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
അന്താരാഷ്ട്ര കാര്‍ഡായി ഇന്ത്യയുടെ റുപെ.
• പശ്ചിമേഷ്യയിലെ റുപേ ഉള്ള ആദ്യത്തെ രാജ്യമായി യുഎഇ മാറി.
• സൗദി അറേബ്യയില്‍ റുപേ കാര്‍ഡ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യ ഒപ്പുവച്ചു
• ഇത് 2.6 ദശലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ക്കും ഹജ്ജ് തീര്‍ഥാടകര്‍ക്കും പ്രയോജനം ചെയ്യും
• ബഹ്റൈന്‍, സിംഗപ്പൂര്‍, ഭൂട്ടാന് എന്നിവിടങ്ങളിലും റുപേ നിലവില്‍ ഉപയോഗിക്കുന്നു ഉണ്ട്
• മാസ്റ്റര്‍കാര്‍ഡ്,വിസ കാര്‍ഡ്, എന്നിവയ്ക്ക് തുല്യമായ ഒരു അന്താരാഷ്ട്ര കാര്‍ഡായി റുപെ മാറുന്നു
അഴിമതി രഹിത ഇന്ത്യ
• കൈക്കൂലിയും ഗ്രാഫ്റ്റ് ദുരുപയോഗം ചെയ്യലും ആരോപിച്ച് കുറ്റക്കാരായ 12 ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ നിര്‍ബന്ധിത വിരമിക്കലിനു വിധായരാക്കി.
• കേന്ദ്ര പരോക്ഷനികുതി വിഭാഗത്തിലെ, കസ്റ്റംസ് (സിബിഐസി), 15 കമ്മീഷണര്‍ ലെവല്‍ ഓഫീസര്‍മാരെയും 22 ഉദ്യോഗസ്ഥരെയും പുറത്താക്കി.
• അഴിമതി ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര പ്രത്യക്ഷ നികുതി വിഭാഗത്തിലെ 15 ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: