കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഐസിയൂവില്‍ ചികിത്സയിലുള്ള കൊറോണ സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശി 80 കാരിയുടെ നില ഗുരുതരം. ന്യൂമോണിയക്ക് പുറമെ പ്രമേഹവും അണുബാധ മൂലം കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതും ചികിത്സ ദുഷ്കരമാണെന്ന് കൊറോണ നോഡല്‍ ഓഫീസറുമായ പ്രൊഫസര്‍ ഡോ. ഫത്താഹുദീന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
ശ്വസനസഹായി ഉപയോഗിച്ചാണ് ചികിത്സ തുടരുന്നത്. ഇന്നലെ വൈകിട്ട് ആദ്യ ഡോസ് ടോസിലീസുമാബ് നല്കി. ഇതിന്റെ ഫലം വിലയിരുത്തി വരികയാണെന്ന് മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: