തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീടിനു തീയിട്ടതിന് പിടിയിലായ പ്രതിക്കും മറ്റൊരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിടിയിലായ പ്രതിക്കും കൊറോണ. വാമനപുരം ആനച്ചല്‍ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് ഇങ്ങനെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
വീടിനു തീയിടുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്തതിനാണ് വാമനപുരം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കു വാറ്റ് ചാരായ വില്പനയും ഉണ്ടായിരുന്നു. 25ന് റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവം ശേഖരിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. ഇയാള്‍ക്ക് രോഗം പകര്‍ന്നതെങ്ങനെയെന്ന് ഇതുവരെ ആരോഗ്യ വകുപ്പിന് പിടികിട്ടിയിട്ടില്ല. ഒരാളെ വെട്ടിയതിനാണ് പുല്ലമ്പാറ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയത്. റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി 26ന് സ്രവം പരിശോധിച്ചപ്പോള്‍ പോസിറ്റീവാകുകയായിരുന്നു. ഇയാള്‍ക്കും രോഗം വന്നതെങ്ങനെയെന്ന് വിവരമില്ല.
രണ്ടുപേരും ക്രിമിനല്‍കേസിലെ പ്രതികളാണ്. ഇവര്‍ക്ക് രോഗം വന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സമൂഹ വ്യാപന സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയപ്പ് കൊടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ റിമാന്‍ഡ് ചെയ്ത മജിസ്ട്രേറ്റും ജയിലിലുണ്ടായിരുന്ന ജീവനക്കാരും ക്വാറന്റീനില്‍ പോയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: