കൊയിലാണ്ടി: ജില്ലയില്‍ ഏഴ് ദിവസം ജോലി ഏഴ്ദിവസം കോറന്റൈന് വിശ്രമം എന്ന സംവിധാനം താളം തെറ്റുന്നു . 17 ന് ആരംഭിച്ച ഡ്യൂട്ടിയില്‍ രണ്ടു ഫേസ് ഡ്യൂട്ടിയാണ് നിര്‍ദ്ദേശിച്ചത്.
ഏഴ്ദിവസത്തെ ഡ്യൂട്ടി അവസാനിച്ചു. 24ന് കോറന്റൈന് വിശ്രമത്തില്‍ പ്രവേശിച്ചവര്‍ക്ക് 25 മുതല്‍ ജോലിയില്‍ പ്രവേശിക്കണമെന്ന രീതിയാണ് ജില്ലയില്‍ നടക്കുന്നത് . മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പോലീസിന് കോവിഡ് ബാധിച്ച് സ്റ്റേഷന് അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് ഏഴ്ദിവസം ജോലി ഏഴ്ദിവസം വിശ്രമം എന്ന സംവിധാനം ഏര്‍പ്പെടുത്തിയത്.
ഈ സംവിധാനം തീരെ ദഹിക്കാത്ത ചില ഉന്നത പോലീസ് മേധാവികളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് ചിലയിടങ്ങളില്‍ അമിത ജോലി നല്‍കുന്നത്. കോഴിക്കോട് ജില്ലയില്‍ ഗുജറാത്ത്,മഹാരാഷ്ട്ര,ചെന്നൈ എന്നിവടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ മറ്റേതൊരു ജില്ലയേക്കാളും കൂടുതല്‍ വരാനിരിക്കയാണ് പോലീസിന് അമിത ജോലി നല്കി ബുദ്ധിമുട്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: