ജനീവ: ലോകത്ത് കൊറോണ വൈറസ് മഹാമാരിയോട് ധീരമായി പൊരുതി ജയിച്ചത് കാല് കോടി ആള്ക്കാര്. ആകെ വൈറസ് ബാധിതര്‍ 58 ലക്ഷവും മരണം 3.6 ലക്ഷം കടന്നെങ്കിലും ലോകം ശക്തമായി പ്രതിരോധം തുടരുകയാണെന്ന് രോഗമുക്തരായവരുടെ കണക്കുകളില്‍ നിന്ന് വ്യക്തം.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,06,475 രോഗികള്‍. 52,938 പേരാണ് നിലവില്‍ അതീവ ഗുരുതരാവസ്ഥയിലുള്ളത്. തുടക്കത്തില്‍ സമ്പന്ന രാജ്യങ്ങളില്‍ പിടിമുറുക്കിയ വൈറസ്, മൂന്നാം ലോക രാജ്യങ്ങളില്‍ കൂടി ശക്തമായി വ്യാപിച്ചു തുടങ്ങിയതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.
ബ്രസീല്‍
കൊറോണ വൈറസ് വ്യാപനത്തിനും മരണത്തിനും തടയിടാനാകാതെ ബ്രസീല്‍. ലോകത്തേറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യത്ത് ഇന്നലെ മാത്രം ജീവന് നഷ്ടപ്പെട്ടത് 1086 പേര്‍ക്ക്. ഇതോടെ ബ്രസീലില്‍ മരണസംഖ്യ 25,598 കവിഞ്ഞു. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര് മരിച്ചതും ബ്രസീലില്‍. ആകെ മരണം 20,599. ആകെ രോഗികള്‍ നാല് ലക്ഷം കടന്നു. അമേരിക്കയ്ക്ക് ശേഷം രോഗികളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞ ഏക രാജ്യമാണ് ബ്രസീല്‍.
അമേരിക്ക
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ മരണം ഒരു ലക്ഷം കവിഞ്ഞു. ഫെബ്രുവരി ആറിന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ശരാശരി 900 അമേരിക്കക്കാരാണ് ദിവസവും മരിച്ചത്. ആകെ വൈറസ് ബാധിതര്‍ 1,745,911 കൊറോണ ബാധിച്ച് മരിച്ച ആഫ്രോ-അമേരിക്കക്കാരുടെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിരുന്നതായി ഓട്ടോപ്സി റിപ്പോര്‍ട്ട്. അടുത്തിടെ മരിച്ച പത്ത് ആഫ്രോ-അമേരിക്കക്കാരില്‍ ഓട്ടോപ്സി നടത്തിയതില്‍ മുഴുവന്‍ പേര്‍ക്കും ശ്വാസകോശത്തില്‍ ക്ലോട്ടുകള്‍ കണ്ടെത്തി. ജനിതക ഘടകങ്ങള്‍ ഇതിന് കാരണമായിരുന്നിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം.
റഷ്യ
റഷ്യയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അരക്ഷിതാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദനം കൊണ്ട് മൂടുമ്പോള്‍ റഷ്യയില്‍ ഇവര്‍ അഭിമുഖീകരിക്കുന്നത് ഭയവും അവിശ്വാസവും പരസ്യമായ വിദ്വേഷവും. കൊറോണ വൈറസിനെ രൂപപ്പെടുത്തിയത് ഡോക്ടര്‍മാരാണെന്ന നുണപ്രചാരണമാണ് കാരണം. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇന്നലെയും 8371 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 379,051.
ദക്ഷിണ കൊറിയ
സോളിലെ മെട്രോപൊളിറ്റന്‍ മേഖലയിലുള്ള ലോജിസ്റ്റിക്സ് കേന്ദ്രത്തില്‍ പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് പൊതുയിടങ്ങള്‍ അടയ്ക്കാനൊരുങ്ങി ദക്ഷിണ കൊറിയ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, ഗ്യാലറികള്‍, തിയെറ്ററുകള്‍ തുടങ്ങിയവയെല്ലാം ജൂണ്‍ പതിനാല് വരെ അടയ്ക്കാനാണ് തീരുമാനം. ഇന്നലെ മാത്രം 79 പേര്‍ക്ക് ദക്ഷിണ കൊറിയയില്‍ രോഗം കണ്ടെത്തി. ഏപ്രില്‍ അഞ്ചിന് ശേഷം ആദ്യമായാണ് ഒറ്റ ദിവസത്തിനകം ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്.
സ്പെയ്ന്‍
കൊറോണ ബാധിച്ച് മരിച്ചവരെ ഇനിയുള്ള പത്ത് ദിവസം സ്പെയ്ന്‍ അനുസ്മരിക്കും. വ്യാഴാഴ്ച ഒരു നിമിഷം രാജ്യം മുഴുവന്‍ മരിച്ചവര്‍ക്ക് വേണ്ടി നിശബ്ദ പ്രാര്‍ഥന നടത്തി. 27,118 പേര്‍ക്കാണ് സ്പെയ്നില്‍ ഇതുവരെ ജീവന് നഷ്ടപ്പെട്ടത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത അഞ്ചാമത്തെ രാജ്യമാണ് സ്പെയ്ന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: