കോട്ടയം: ”ഒന്നും രണ്ടുമല്ല, ഞങ്ങളില്‍പെട്ട നൂറ്റിമുപ്പതോളം പേരാണ് കൊറോണ ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത്. ഇതില്‍ യുഎഇയില്‍ മാത്രം 75 പേര്. വിദേശരാജ്യങ്ങളിലായി മരണമടഞ്ഞവര്‍ 173. അമ്മ, അച്ഛന്, ഭാര്യ, മക്കള്‍, സഹോദരങ്ങള്‍ അങ്ങനെ വേണ്ടപ്പെട്ടവരുടെയെല്ലാം ജീവിതം സുരഭിലമാക്കാന്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്നവര്‍. ഞങ്ങള്‍ ചോര നീരാക്കിയുണ്ടാക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന വരുമാനം. ഞങ്ങളില്‍ പലരും മരിച്ചു വീണിട്ടും സര്‍ക്കാര്‍ എന്താണ് ചെയ്തത്? ഇവരുടെ കേരളത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ പട്ടിണിയിലാണോ, അവരുടെ അവസ്ഥ എങ്ങനെയുണ്ട്, എന്തെങ്കിലും വരുമാനമുണ്ടോ, ജോലിയുണ്ടോ, രോഗികളായുള്ളവര്‍ക്ക് ചികിത്സയും മരുന്നും കിട്ടുന്നുണ്ടോ… കേരള സര്‍ക്കാര്‍ അന്വേഷിച്ചോ?” അണപൊട്ടിയ രോഷമായിരുന്നു സൗദിയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയുടെ’വാക്കുകളില്‍.
പ്രവാസികളില്‍ പലരുടെയും അവസ്ഥ ദയനീയം. ജോലി നഷ്ടപ്പെട്ടവര്‍, വരുമാനം പൂര്‍ണ്ണമായി നിലച്ചവര്‍. അവരുടെ നാട്ടിലെ ബന്ധുക്കളുടെ അവസ്ഥ അതിനേക്കാളും ദയനീയം. കൊറോണ ബാധിച്ച് മരിച്ചവരെ ഗള്‍ഫില്‍ തന്നെയാണ് സംസ്കരിച്ചത്. പലരും സമീപകാലത്തെങ്ങും നാട്ടില്‍ പോയിട്ടില്ലാത്തവര്‍. അവരെ ഒരു നോക്കു കാണാന്‍ പോലും നാട്ടിലുള്ള ഭാര്യക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും കഴിഞ്ഞിട്ടില്ല. അങ്ങനെ സങ്കടക്കടലില്‍ മുങ്ങുമ്പോഴാണ് അവഗണന. ഞങ്ങളെന്താ മലയാളികളല്ലേ.,അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പതിവു വാര്‍ത്താസമ്മേളനത്തില്‍ പോലും ഞങ്ങളെക്കുറിച്ച് ഒരു വാക്ക് ഉരിയാടാറില്ല. പത്തു രൂപ സംഭാവന ചെയ്തവരുടെ പേരു വരെ അദ്ദേഹം പറയാറുണ്ട്.
പ്രവാസികളുടെ മരണം ഇതുവരെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ പെട്ടിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും സഹായവും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. കുടുംബങ്ങള്‍ക്ക് ഒരു പിന്തുണ… അതുപോലും ചെയ്തിട്ടില്ല. ഗള്‍ഫില്‍ മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി തയാറാക്കിയിട്ടുണ്ടോ, ഇല്ല.
കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം പ്രവാസികളില്‍ നിന്നുള്ളതാണ്. കേരളത്തിന് കോടികള്‍ നല്കിയവരോടാണ് ഈ നിലപാട്. ജോലി പോലും നഷ്ടപ്പെട്ട് വരുന്നവരോട് ക്വാറന്റൈന് ചെലവ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പാവപ്പെട്ടവരോട് വാങ്ങില്ലെന്നു പറയുന്ന മുഖ്യമന്ത്രി, ഗള്‍ഫില്‍ നിന്ന് വരുന്നവരെല്ലാം പണം നല്കാന് ശേഷിയുള്ളവരാണെന്നും പറയുന്നു. ലോക കേരളസഭയുടെ പേരില്‍ പ്രവാസികളില്‍ നിന്ന് പണം പിരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്, പേരു പറയരുതെന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞു.
നാടകം പൊളിഞ്ഞു; കേ്രന്ദ നടപടി ശരി
പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കോലാഹലം കൂട്ടിയ സര്‍ക്കാര്‍ ഇപ്പോള്‍ തിരക്ക് കൂട്ടുന്നില്ല. പ്രവാസികളാണ് രോഗം കൊണ്ടുവരുന്നതെന്നാണ് മന്ത്രിമാര്‍ പറഞ്ഞു നടക്കുന്നത്. ക്വാറന്റൈനിന് പണവും വാങ്ങുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നാടകം പൊളിഞ്ഞു.
പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ വിമാനക്കൂലി വേണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം സങ്കടം തോന്നിയിരുന്നു. പക്ഷെ, ഇപ്പോള്‍ അതില്ലെന്നും ഇദ്ദേഹം പറയുന്നു. സൗദിയില്‍ നിന്ന് സാധാരണ നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് 2500 മുതല്‍ 3500 റിയാല്‍ വരെയാണ് നിരക്ക്. വിമാനം കാലിയായി വന്ന് പ്രവാസികളുമായി മടങ്ങുമ്പോള്‍ 900 റിയാലാണ് ഈടാക്കുന്നത്. പാക്കിസ്ഥാനും മറ്റും മുഴുവന്‍ യാത്രാക്കൂലിയും വാങ്ങുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, പ്രായമുള്ളവര്‍ എന്നിവരെ മാത്രം തെരഞ്ഞെടുത്ത് അവരെയാണ് മടക്കിക്കൊണ്ടുപോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും എംബസിയുടെയും വളരെ ശ്രദ്ധയോടെയുള്ള നടപടിയാണിത്.നിരാശയിലൊടുങ്ങുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക: