തിരുവനന്തപുരം: പണിയും കൂലിയുമില്ലാതെ നടക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ‘പണി’ കൊടുക്കാനായി സര്‍ക്കാര്‍ സംരക്ഷണയില്‍ ആരംഭിച്ചതാണ് സാമൂഹിക സന്നദ്ധസേന. ‘ഡിഫി’ തല്ലിപ്പപൊളി സംഘമാണെന്ന പേരുദോഷം മാറ്റാന്‍ രക്തദാനം, ഭക്ഷണപൊതിവിതരണം തുടങ്ങിയ പദ്ധതികളുമായി സംഘടന വന്നെങ്കിലും നാട്ടുകാര്‍ അകലത്തില്‍ നിര്‍ത്തി. എങ്ങനെയെങ്കിലും ജനങ്ങളെ സേവിക്കാന്‍ കുട്ടി സഖാക്കള്‍ക്ക് അവസരമൊരുക്കാനുള്ള സിപിഎം രാഷ്ട്രീയ തീരുമാനമാണ് സര്‍ക്കാറിന്റെ സന്നദ്ധ സേന. ദുരന്ത പ്രതികരണത്തില്‍
യുവജനശക്തിയെ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ച് ഈ വര്‍ഷം ആദ്യമാണ് സേന രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറുപേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ 3.4 ലക്ഷം പേരുടെ സേനയാണ് ലക്ഷ്യമിട്ടത്. പ്രഖ്യാപനം വന്നപ്പോള്‍ തന്നെ 3.37 ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പാര്‍ട്ടി തെരഞ്ഞെടുത്തവരെയെല്ലാം രജിസ്ട്രര്‍ ചെയ്ത ശേഷമാണ് വിവരം പുറത്തു വിട്ടത്. അതുകൊണ്ടു തന്നെ സേനയില്‍ ‘ഡിഫി’ ക്കാര് മാത്രം.
കോവിഡ് കാലം സേനയുടെ സേവനം പരിക്ഷിക്കാനുളള അവസരമായിരുന്നു. തുടക്കത്തില്‍ മറ്റി യുവ സംഘടനകളെ ഒക്കെ ആട്ടിയോടിച്ച് ആവേശം കാട്ടി. കാര്യമായി ഒന്നും കീശയില്‍ വരില്ലന്നു വന്നതോടെ തണുത്തു. സന്നദ്ധ പ്രവര്‍ത്തനത്തിന് ആളെകിട്ടാതെ സാമൂഹ്യ അടുക്കളകള്‍ പൂട്ടി. റേഷന്‍ കടകളില്‍ സഹായിക്കാനായി പോകണമെന്ന് അധ്യാപകരെ നിര്‍ബന്ധിക്കേണ്ടി വന്നു. ജനങ്ങളാകെ ഒത്തുചേര്‍ന്നാണ് കോവിഡ് മഹാമാരിക്കെതിരെ പൊരുതിയപ്പോള്‍, ചില സ്ഥലങ്ങളില്‍ പോലീസുകാരോടോപ്പം നിന്ന് വണ്ടി തടയലില്‍ സാമൂഹിക സന്നദ്ധസേനയുടെ സേവനം ഒതുങ്ങി.
ജനങ്ങള്‍ക്ക് അവശ്യ മരുന്നുകള്‍ എത്തിക്കുക, വീടുകളില്‍ ക്വറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക മുതലായ സേവനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം സ്തുത്യര്‍ഹമായി നിര്വഹിച്ചതായിട്ടാണ് മുഖ്യമന്ത്രി പറയുന്നത്
2018ലെ മഹാപ്രളയത്തിലും 2019ലെ കാലവര്‍ഷക്കെടുതിയിലും ജനങ്ങളെ രക്ഷപ്പെടുത്താനും അവര്‍ക്ക് സഹായമെത്തിക്കാനും നമ്മുടെ യുവജനങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് സാമൂഹിക സന്നദ്ധസേന എന്ന ആശയം കേരളം പ്രാവര്‍ത്തികമാക്കിയത്. എന്നും മുഖ്യമന്ത്രി പറയുന്നു. പ്രളയ കാലത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ഏക സംഘടന സേവാഭാരതി ആണ് എന്നത് കേരളം തിരിച്ചറിഞ്ഞതാണ്. ദുരിത മുഖത്ത് ഒറ്റപ്പെട്ട സാന്നിധ്യമാകാന്‍ പോലും ‘ഡിഫി’ ക്ക് കഴിഞ്ഞില്ല. ഇക്കാര്യം വലിയ കുറവായി സംഘടന സ്വയം വിലയിരുത്തുകയും ചെയ്തു.
സന്നദ്ധസേനയെ പരിശീലനം നല്കി പോലീസിന്റെ ഭാഗമാക്കാനാണ് തീരുമാനം.മുഖ്യമന്ത്രി ഇക്കാര്യം പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകകയും ചെയ്തു.
‘കോവിഡ് പ്രതിരോധത്തിന് വാര്‍ഡ്തല സമിതികളുമായി സന്നദ്ധസേനാംഗങ്ങള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് തിരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. ദുരന്തപ്രതികരണ രംഗത്ത് ഫയര്‍ ആന്റ് റസ്ക്യൂ സേനയോടും പൊലീസിനോടും ഒപ്പം ഇവര്‍ പ്രവര്‍ത്തിക്കും. ഈ രീതിയില്‍ അവര്‍ക്ക് നല്ല പ്രായോഗിക പരിശീലനം ലഭിക്കും. ഇതിനു പുറമെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. കോവിഡ് 19ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഓണ്‍ലൈന്‍ പരിശീലനമായിരിക്കും ആദ്യഘട്ടത്തില്‍. ജൂണ്‍ 15നു മുമ്പ് 20,000 പേര്‍ക്ക് പരിശീലനം നല്‍കും. ജൂലൈ മാസം 80,000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും. വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാന് കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും”. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേഴ്വി സുഖമുള്ളതാണ്. പക്ഷേ അതില്‍ അടങ്ങിയിരിക്കുന്ന രാഷ്ട്രീയ അപകടം ജനാധിപത്യ കേരളം തിരിച്ചറിയണം.
പരീശീനലം ലഭിച്ച സേനകളേയും സംഘങ്ങളേയും ഉപയോഗിച്ചാണ് പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ആധിപത്യം ഉറപ്പിച്ചത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം തുടരാനുള്ള ഉപകരണമാണ് സാമൂഹിക സന്നദ്ധസേന എന്ന തിരിച്ചറിവ് പ്രതിപക്ഷങ്ങള്ക്കെങ്കിലും ഉണ്ടാകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: