കൊച്ചി: ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് വരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള രണ്ടാംഘട്ട നടപടികള്‍ക്ക് തുടക്കമായെന്ന് സിയാല്‍. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ക്കും ഗ്രൗണ്ട് ഹാന്ഡ്ലിങ് ഏജന്‍സികള്‍ക്കും നല്കി.
വിമാനത്താവളത്തില്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജീവനക്കാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും സിയാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: