കണ്ണൂർ: നിശ്ചിത അകലം പാലിച്ച് ക്ഷേത്ര വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ഭാരതീയ ആദ്ധ്യാത്മിക പ്രഭാഷക പരിഷത്ത് കണ്ണൂർ ജില്ലാ ഘടകം സർക്കാറിനോട് ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലെ പൂജാദികർമ്മങ്ങൾ ചെയ്യാൻ അവസരമൊരുക്കണമെന്നും, ക്ഷേത്ര ജീവനക്കാർക്കും ,കാവ്, കഴകങ്ങൾ എന്നിവിടങ്ങളിൽ നിത്യവൃത്തി കഴിയുന്നവർക്കും സഹായധനം നൽകണമെന്നും പരിഷത്ത് ജില്ലാ ഘടകംപ്രമയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രവീൺ പനോന്നേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ, ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി, ഉണ്ണികൃഷ്ണവാര്യർ പട്ടാന്നൂർ, മുരളീധര വാര്യർ കല്യാശ്ശേരി, അഡ്വ: എ.വി.കേശവൻ, രാജേഷ് വാര്യർ പൂമംഗലം, അഡ്വ.ഷജിത്ത് നടുവിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ഘടകം ഭാരവാഹികളായി പ്രസിഡണ്ട് -പ്രവീൺ പനോന്നേരി , വൈസ് പ്രസിഡണ്ട് -കെ.എം.രാമചന്ദ്രൻ നമ്പ്യാർ; സിക്രട്ടറി-മുരളീധര വാര്യർ കല്യാശ്ശേരി , ജോ: സിക്രട്ടറി-സനൽ ചന്ദ്രൻ പുന്നാട് , ട്രഷറർ-അഡ്വ.ഷജിത്ത് നടുവിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: