മുംബൈ: ഇന്ത്യന്‍ ഫോണ്‍ വിപണിയിലെ വമ്പന്മാരായ ഷവോമി 4ജി ഫോണുകളുടെ നിര്‍മ്മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. 5ജി സാങ്കേതികവിദ്യ അഥിഷ്ടിതമായ ഫോണുകള്‍ നിര്‍മ്മിക്കുന്നതിനാണ് കമ്പനി മുന്‍ഗണന കൊടുക്കുന്നത്. ഇതിനുപുറമെ 6ജിയുടെ ഗവേഷണത്തിനായി ഷവോമി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചതായും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റു ഫോണ്‍ കമ്പനികളില്‍ നിന്നും തികച്ചു വിലകുറവിലാണ് 4ജി ഫോണുകള്‍ ഷവോമി ഇന്ത്യന്‍ വിപണയില്‍ വിറ്റഴിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 അവസാനത്തോടെ 4ജി ഫോണ്‍ നിര്‍മ്മാണം ഷവോമി അവസാനിപ്പിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. 5ജി സ്മാര്‍ട്ട്ഫോണുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും 2021 ലേക്ക് മുന്നോട്ട് പോകുമെന്നും ഷവോമിയുടെ സിഇഒ ലീ ജുന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഷവോമി 4 ജി സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തും. 5 ജിയുടെ അഭിര്ഭാവം വേഗത്തില്‍ സംഭവിക്കേണ്ടതായിരുന്നു എന്നാല്‍ കൊറോണ മഹാമാരി എല്ലാ ശ്രമങ്ങളെയും മന്ദീഭവിപ്പിച്ചു. 6 ജി സാങ്കേതികവിദ്യയെക്കുറിച്ചും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയെക്കുറിച്ചും പ്രീറിസര്ച്ച് ഷവോമി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. റെഡ്മി 10 എക്സ് സീരീസിലാണ് ആദ്യമായി 5 ജി അടിസ്ഥാനമാക്കി നിര്‍മ്മിച്ചത്. രാജ്യത്ത് 5ജി നെറ്റു വര്‍ക്കുകള്‍ വരുന്നത്തോടെ 5ജി അടിസ്ഥാനമായുള്ള സ്മാര്‍ട്ട് ഫോണുകളും വര്‍ധിക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 5ജി സ്മാര്‍ട്ട് ഫോണുകള്‍ കുറവാണ്. എന്നാല്‍ 2022ഓടെ ഈ മേഘലയില്‍ ഒരു വിപ്ലവത്തിനൊരുങ്ങുകയാണ് ഷവോമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: