തിരുവനന്തപുരം: ക്ഷേത്രഭൂമി പാട്ടത്തിന് നല്കി അന്യാധീനപ്പെടുത്താനും സ്വര്‍ണവും നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിറ്റുതുലയ്ക്കാനുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ സംസ്ഥാനത്തെങ്ങും ഹിന്ദുക്കളുടെ പ്രതിഷേധം അലയടിച്ചു. ബോര്‍ഡ് തീരുമാനങ്ങളെ നഖശിഖാന്തം എതിര്‍ക്കാനും ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്തുവിലകൊടുത്തും നേരിടാനുമുള്ള ആഹ്വാനം നല്‍കിയാണ് ഹിന്ദു സംഘടനകളുടെ ധര്‍ണകള്‍ അവസാനിച്ചത്.
അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയാത്ത ബോര്‍ഡാണ് ഉള്ള ഭൂമി കൂടി കൃഷിയുടെ മറവില്‍ പാട്ടത്തില്‍ നല്കി നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. അമൂല്യമായ, പുരാവസ്തു പ്രാധാന്യമുള്ള ക്ഷേത്ര സ്വത്തുക്കള്‍ വില്‍ക്കുന്നത് ദുരൂഹമാണ്, അവര്‍ പറഞ്ഞു.
ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഗൂഢ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ധര്‍ണ ഹിന്ദു ഐക്യവേദി സംസ്ഥാന ട്രഷറര്‍ പി. ജ്യോതീന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ആറ് താലുക്ക് ദേവസ്വം ഓഫീസിന് മുന്നിലും 20 പഞ്ചായത്ത് കേന്ദ്രങ്ങളിലെ ദേവസ്വം ഓഫീസിന് മുന്നിലും പ്രതിഷേധ ധര്‍ണ നടത്തി. കേരളത്തിലെ എല്ലാ ജില്ലകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ധര്‍ണ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: