പത്തനംതിട്ട: ജില്ലയില്‍ നിന്ന് പരിശോധയ്ക്ക് അയയ്ക്കുന്ന സാമ്പിളുകളുടെ ഫലം വരാന്‍ വൈകുന്നു.ഇതിനാല്‍ രോഗബാധിതരെ കണ്ടെത്താനും കാലതാമസം. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നുമായി നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി ജില്ലയിലേക്ക് വരുന്നത്. ഇവരില്‍ മിക്കവരും രോഗബാധയുള്ള മേഖലകളില്‍ നിന്ന് എത്തുന്നവരാണ്.
കോവിഡ് കെയര്‍ സെന്റുകളില്‍ നിരീക്ഷണത്തിന് അയക്കുന്നവരെക്കാല്‍ കൂടുതല്‍ ആളുകള്‍ വീടുകളിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. ഇവരുടെ എല്ലാം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നുമില്ല. അയക്കുന്ന സാമ്പിളുകളുടെ പരിശോധനാഫലമാകട്ടെ വൈകിയാണ് ലഭിക്കുന്നതും.വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതിനുശേഷം പരിശോധനകളില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ഇതു വര്‍ധിച്ചിട്ടില്ല. പരിശോധനകളുടെ കാര്യത്തില്‍ അഖിലേന്ത്യ ശരാശരിയേക്കാള്‍ കേരളം ഇപ്പോഴും പിന്നിലാണ്.
ജില്ലയില്‍ നിന്ന് അയച്ച 588 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.ഇന്നലെ മാത്രം 196സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നേരത്തെ ആലപ്പുഴ വൈറോളജി ലാബിലാണ് പത്തനംതിട്ടയില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചിരുന്നത്. പിന്നീട് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഹെല്‍ത്ത് ലാബിലേക്ക് മാറ്റി. തിരുവനന്തപുരത്ത് അയയ്ക്കുന്ന സാമ്പിളുകളുടെ ഫലം ലഭിക്കാന്‍ രണ്ടുദിവസത്തിലേറെ വേണ്ടിവരുന്നുണ്ട്.ഇതുവരെ ജില്ലയില്‍ നിന്നും 7314 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്നലെ234 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെവരെ അയച്ച സാമ്പിളുകളില്‍ 32 എണ്ണം പൊസിറ്റീവായും 6516 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
45 പേരാണ് വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ഐസോലേഷനില്‍ ഉള്ളത്.ഇന്നലെമാത്രം പുതിയതായി 14 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.ജില്ലയുടെ അതിരുകളില്‍ അഞ്ച് സ്ഥലങ്ങളിലായി 20 ടീമുകള്‍ ഇന്നലെ 1448 യാത്രികരെ സ്ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 13 പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 1448 പേര്‍ക്ക് ബോധവത്ക്കരണം നല്കി.
വിദേശത്തുനിന്ന് എത്തിയത് 93പേര്
തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏഴു വിമാനങ്ങളിലായി ഇന്നലെയും മിനിഞ്ഞാന്നുമായി 93 പ്രവാസികള്‍കൂടിയാണ് ജില്ലയില്‍ എത്തിയത്. ഇവരില്‍ 57 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 36 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്.
ദുബായ്-കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ നാലു പേരാണെത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.
ബഹറിന്‍ – കോഴിക്കോട് വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു പേരാണ് എത്തിയത്. രണ്ടു പേരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 17 പേരുണ്ടായിരുന്നു. ഏഴ് സ്ത്രീകളും ആറ് പുരുഷന്മാരും നാലു കുട്ടികളുമാണ് ഈ വിമാനത്തിലെത്തിയത്. അഞ്ചു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
കുവൈറ്റ്-കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ നാലു പുരുഷന്മാരാണ് എത്തിയത്. ഇവര്‍ നാലുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
കുവൈറ്റ്-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ ഒന്‍പത് സ്ത്രീകളും ഏഴ് പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ 17 പേരാണ് എത്തിയത്. ഇവര്‍ 17 പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ 24 സ്ത്രീകളും 14 പുരുഷന്മാരും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 43 പേരാണ് എത്തിയത്. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സെന്ററിലും എഴു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 19 പേര് വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ഇന്നലെ പുലര്‍ച്ചെ എത്തിയ ഉക്രയിന് -കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്‍ന്മാരും ഉള്‍പ്പെടെ ആറുപേരാണ് എത്തിയത്. ഇവര്‍ ആറുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: