വയനാട്: വയനാട്ടില്‍ ഏഴു വയസ്സുകാരന് കുരങ്ങുപനി സ്ഥിരീകരിച്ചു. വയനാട് തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ ചങ്ങലഗേറ്റ് സ്വദേശിയായ ബാലനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പനിയെ തുടര്‍ന്ന് മേയ് 19 ന് ബാലനെ വയനാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഒരു ദിവസത്തിന് ശേഷം മേപ്പാടി ആശുപത്രിയലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
28 പേര്‍ക്കാണ് വയനാട്ടില്‍ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ രോഗത്തെ തുടര്‍ന്ന് മരിക്കുകയും ഒരാള്‍ രോഗലക്ഷണങ്ങളോടെ മരിക്കുകയും ചെയ്തു. മരിച്ച നാലുപേരും തിരുനെല്ലി പഞ്ചായത്തില്‍നിന്നുള്ളവരാണ്.
തിരുനെല്ലിയിലെ നാരങ്ങാക്കുന്ന് കോളനി, മണ്ണുണ്ടി കോളനി, ബേഗൂര്‍ കോളനി എന്നിവിടങ്ങളിലാണ് രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും വനത്തിലും പുഴയിലും പോയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: