കാസര്‍കോട്: ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതായി സമസ്ത മേഖലകളിലും സമഗ്രവികസനം കൊണ്ടുവരാന്‍ പുത്തന്‍ ആശയങ്ങളുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്ത്. ജില്ലാ രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ച് ഈ പദ്ധതി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് പ്രഖ്യാപിച്ചു.
കാസര്‍കോട് ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ ,കാര്‍ഷിക, മത്സ്യബന്ധന, വ്യാപാര വ്യവസായ തൊഴില്‍ സാംസ്കാരികം തുടങ്ങിയ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലയില്‍ വാണിജ്യ വ്യവസായം തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കാന്‍ ബിജെപി സഹായിക്കും. സന്നദ്ധ സംഘടനകളുടെ സഹകരണവും തേടും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കാന്‍ വ്യക്തമായ പദ്ധതി ആവിഷ്കരിക്കും.
വിദേശത്തും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ ഉള്‍പ്പെടെ നിര്‍ദേശവും അഭിപ്രായങ്ങളും പ്രയോജനപ്പെടുത്തും. സ്വാഭിമാന്‍ പദ്ധതിയിലൂടെ ജില്ലയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കി മുഖഛായ മാറ്റാന്‍ ഉപകരിക്കുമെന്ന വിശ്വസത്തിലാണ് ബിജെപി നേതൃത്വം.
സ്വാഭിമാന്‍ കാസര്‍കോട് പദ്ധതി പ്രകാരം സംരംങ്ങള്‍ തുടങ്ങാന്‍ മുന്നോട്ട് വരുന്നവരെ ബിജെപി ഹെല്പ് ഡെസ്ക് സഹായിക്കും. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി ബിജെപി പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: