മോസ്കോ : പറന്നുയരുന്നതിനിടെ റഷ്യയില്‍ മിലിട്ടറി ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് മരണം. മിലിട്ടറിയുടെ എം.ഐ – 8 വിഭാഗത്തില്‍പ്പെടുന്ന ഹെലികോപ്ടറാണ് തകര്‍ന്ന് വീണത്. സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
കിഴക്കന്‍ മേഖലയായ ചുകോട്കയിലെ എയര്‍പോര്‍ട്ടിലാണ് അപകടം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മിലിട്ടറിയുടെ എം.ഐ – 8 ഹെലികോപ്ടര്‍ തകര്‍ന്നുവീഴുന്നത്. മേയ് 19ന് മോസ്കോയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ക്ലിന് നഗരത്തില്‍ എം.ഐ – 8 ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് പേര് മരിച്ചിരുന്നു. ആ അപകടവും സാങ്കേതിക തകരാറ് മൂലമാണെന്നായിരുന്നു വിശദീകരണം.
സോവിയറ്റ് യൂണിയന് രൂപകല്പ ചെയ്ത മീഡിയം ട്വിന്‍ ടര്‍ബൈനോട് കൂടിയ മള്‍ട്ടിപര്‍പ്പസ് ഹെലികോപ്ടറാണ് എം.ഐ – 8. റഷ്യയാണ് ഇപ്പോള്‍ എം.ഐ – 8 ഉത്പാദിപ്പിക്കുന്നത്. റഷ്യയില്‍ സായുധസേന സാധാരണയായി ഉപയോഗിച്ച് വരുന്ന ഹെലികോപ്ടറാണ് എം.ഐ – 8.
പ്രതികരിക്കാൻ ഇവിടെ എഴുതുക: