ആലപ്പുഴ: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേയ്ക്ക് പാണാവള്ളി കൃഷി ഭവനി ല്‍ അപേക്ഷ കൊടുത്തവരില്‍ നിന്ന് കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ അധികൃതര്‍ 100 രൂപ വീതം നിര്‍ബന്ധിച്ച് വാങ്ങിയതിനെതിരെ ബിജെപി രംഗത്ത്.
തിങ്കളാഴ്ച രാവിലെയാണ് പാണാവള്ളി കൃഷി ഭവനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുതുതായി രജിസ്ട്രേഷന് വരുന്നവര്‍ കേരകര്ഷകന് എന്ന മാസികയുടെ വരിസംഖ്യയായ 100 രൂപ കൃഷിഭവന് മുന്നിലെ പാത്രത്തില്‍ നിക്ഷേപിക്കണമെന്നായിരുന്നു ബോര്‍ഡിലെ നിര്‍ദ്ദേശം, എന്നാല്‍ നിക്ഷേപിയ്ക്കുന്ന തുകയ്ക്ക് രസീതോ മറ്റ് രേഖകളോ കൊടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
അനധികൃത പണപ്പിരിവിനെതിരെ ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂര്‍ ബൈജു, ജനറല്‍ സെക്രട്ടറി സി.ആര്. രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സി. മിഥുന് ലാല്‍, ബിജെപി പാണാവള്ളി തെക്ക് മേഖലാ ജനറല്‍ സെക്രട്ടറി സുബി എന്നിവര്‍ പ്രതിഷേധവുമായി കൃഷി ഓഫീസിലെത്തി. വ്യാജ പണപ്പിരിവാണെന്നറിഞ്ഞതോടെ അപേക്ഷ നല്‍കാനെത്തിയവരും ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു.
പദ്ധതി പ്രാപല്യത്തില്‍ വന്ന 2019ല്‍ അപേക്ഷ കൊടുത്ത പലര്‍ക്കും ആനുകൂല്യം കിട്ടാതെ വന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പുതിയ രജിസ്ട്രേഷനുകള്‍ കേന്ദ്രം നേരിട്ട് അക്ഷയ സെന്ററുകള്‍ വഴി നടപ്പാക്കുകയായിരുന്നു.
എന്നാല്‍ രജിസ്ട്രേഷന് രേഖകള്‍ അതാത് കൃഷി ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ആ നിര്‍ദ്ദേശമാണ് പാണാവള്ളി കൃഷി ഭവനില്‍ കര്‍ഷക മാസികയുടെ പേരില്‍ ഒരു രേഖയുമില്ലാതെ 100 രൂപ വീതം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത്. ആദ്യം എത്തിയ നിരവധി പേരില്‍നിന്ന് പണം വാങ്ങുകയും ചെയ്തു.
പണം കൊടുത്താലേ അപേക്ഷ സ്വീകരിയ്ക്കൂ എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍, ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയതോടെ നോട്ടിസ് ബോര്‍ഡ് തിരുത്തി താല്പര്യമുള്ളവര് മാത്രം 100 രൂപ കൊടുത്താല്‍ മതിയെന്നാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: