ബെയ്ജിങ്: കൊറോണ വൈറസ് ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നു പുറത്തായാതാണെന്ന ആരോപണത്തെ ഖണ്ഡിക്കാന്‍ മറുപടിയുമായി ചൈന. ചൈനീസ് ലാബുകളില്‍ സജീവമായ വൈറസുകണ്ടെന്ന ആരോപണം ചൈന സമ്മതിച്ചു. മൂന്നുതരം സജീവമായ വൈറസുകളാണ് വുഹാനിലെ ലാബിലുള്ളതെന്ന് ഡയറക്റ്റര്‍ വാങ് യാന്‍യി വ്യക്തമാക്കി. വവ്വാലുകളില്‍ നിന്നു കണ്ടെത്തിയ മൂന്നുതരം ആക്റ്റീവ് ആയ വൈറസുകള്‍ ഇപ്പോള്‍ ലാബിലുണ്ട്. എന്നാല്‍, കോവിഡ് രോഗത്തിനു കാരണമായ കൊറോണ വൈറസിന്റെ അത്ര ശക്തിയുള്ളതല്ല ഈ വൈറസുകളെന്നാണ് വാദം. ചൈനക്കെതിരെ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ കൊവിഡിന്റെ ഉറവിടത്തെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനെ മറയ്ക്കാനാണ് ചൈനയുടെ പുതിയ വെളിപ്പെടുത്തലെന്ന ആരോപണവും ശക്തമാണ്.
ലോകത്ത് പടര്‍ന്ന് പിടിച്ച വൈറസല്ല ലാബില്‍ ഉള്ളതെന്നും, അതിന്റെ ജനിതക ഘടന വ്യത്യസ്തമാണെന്നുമാണ് ലാബ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്ചൈനയിലെ വുഹാനിലാണ് കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തായതെന്ന് പ്രമുഖരായ ചില വൈറോളജസിറ്റുകളും വെളിപ്പെടുത്തിയിരുന്നു.
മനുഷ്യരാശിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യനിര്‍മിതമെന്ന് വെളിപ്പെടുത്തി നോബേല്‍ സമ്മാന ജേതാവും രംഗത്തു വന്നിരുന്നു. ചൈനയാണ് ഈ മാരക വൈറസിന്റെ സൃഷ്ടാക്കള്‍. ചൈനീസ് ലബോറട്ടറിയില്‍ എയ്ഡ്സിനെതിരായ വാക്സിന്റെ നിര്‍മാണത്തിലായിരുന്നു അവര്‍. ഇവിടെ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്നും പ്രശസ്ത വൈറോളജിസ്റ്റായ ലൂക്ക് അന്റോണ്‍ മൊണ്ടിനേര് വെളിപ്പെടുത്തിയിരുന്നു. എയിഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ വൈറോളജിസ്റ്റാണ് മൊണ്ടിനേര്. ഫ്രഞ്ച് വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തലാണ് ചൈനയ്ക്കെതിരേ ഗുരുതര ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്.
2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോ സേഫ്റ്റി ലബോറട്ടറി എയിഡ്സിനെതിരായ വാക്സിനു വേണ്ടി പലതരം വൈറസുകളെ പരീക്ഷിക്കുയാണ്. ഇത്തരത്തിലുള്ള പരീക്ഷണമാകാം കൊറോണ വൈറസിന്റേയും ഉത്ഭവത്തിലേക്ക് വഴിമാറിയത്. ഇപ്പോള്‍ ലോകം നേരിടുന്ന കോവിഡ് ഭീഷണി ചൈനയുടെ വ്യാവസായിക അപകടമാണ്. അമേരിക്ക അടക്കം ലോകരാഷ്ട്രങ്ങള്‍ ഇതേ ആരോപണവുമായി നേരത്തേ രംഗത്തെയിരുന്നു. അതിനിടെയായിരുന്നു ചൈനീസ് വൈറിസന്റെ ഉത്ഭവം സംബന്ധിച്ച് നോബേല്‍ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: