തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. കോവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കാം. രോഗബാധിതരില്‍ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയണമെന്നും അവര്‍ പറഞ്ഞു.
അതേസമയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ വലിയ വിലയാകും നല്‍കേണ്ടി വരിക. ഹോം ക്വാറന്റൈന് കൃത്യമായി പാലിക്കണമെന്നും സര്‍ക്കാരിനെ അറിയിക്കാതെ പുറത്ത് നിന്ന് ആളുകളെ കൊണ്ടുവരരുത്. ഇത് അപകടകരമാണ്.
ഹോം ക്വാറന്റീനാണ് സര്‍ക്കാര്‍ സംവിധാനത്തേക്കാള്‍ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണ്. എന്നാല്‍ ഹോം ക്വാറന്റൈ്ന്‍ ഫല പ്രദമെന്ന് ഉറപ്പു വരുത്തുക ശ്രമകരമാണ്. കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഐസിഎംആര്‍ പ്രത്യേക പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്പോള്‍ അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാനും മുന്‍കരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. കാസര്‍കോട് കേസില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ഇയാള്‍ക്ക് രോഗവ്യാപനം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: