വടകര: വടകരയിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ നിറസാന്നിധ്യവും ബിജെപി കോഴിക്കോട് മുന്‍ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന കടത്തനാട് ബാലകൃഷ്ണന് മാസ്റ്റര്‍(78) അന്തരിച്ചു. ജനസംഘത്തിന്റെയും ബിജെപിയുടെയും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ബാലകൃഷ്ണന് പുല്‍പ്പള്ളി വിജയ ഹൈസ്കൂള്‍ അധ്യാപകനായി വയനാട്ടിലെത്തിയതോടെയാണ് ജനസംഘത്തിലെത്തുന്നത്. പുല്‍പ്പള്ളിയിലെ ദേവസ്വം വനം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുമായി അകന്നു. 1965ല്‍ ജനസംഘത്തിലെത്തി. സ്ഥാനീയ സമിതി ചുമതല മുതല്‍ മണ്ഡലം ചുമതലവരെ വഹിച്ചു.
1967ല്‍ കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തില്‍ സൗത്ത് വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. സമ്മേളനത്തിനുശേഷം കൂടുതല്‍ സജീവമായി. ജില്ലാ സെക്രട്ടറി വരെയായി. സി.കെ. പത്മനാഭന് മുഴുവന്‍ സമയ പ്രവര്‍ത്തകനായി വയനാട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പവും പ്രവര്‍ത്തിച്ചു. തിരിച്ചു നാട്ടിലെത്തി കീഴല്‍ യുപി സ്കൂള്‍ അധ്യാപകനായി. ഈ സമയത്തായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിലും സജീവമായി പങ്കെടുത്തു. തുടര്‍ന്ന് ബിജെപിയുടെ മണ്ഡലം, ജില്ലാ ചുമതകള്‍ വഹിച്ചു. 2016 ല്‍ കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി 1967ലെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ സംഗമം സംഘടിപ്പിച്ചപ്പോള്‍ ഓര്‍മ്മകളുമായി കടത്തനാട് ബാലകൃഷ്ണന് മാസ്റ്ററും മുന്നിലുണ്ടായിരുന്നു.
ഭാര്യ: പി.പി. ദേവി. മക്കള്‍: ബിജുലാല്‍(ഖത്തര്‍ എയര്‍വേയ്സ്), സജുലാല് (എഞ്ചിനീയര്‍, എയര്‍ ഇന്ത്യ കോഴിക്കോട്), രജുലാല്‍ (അധ്യാപകന്, മണ്ണാര്‍ക്കാട് എച്ച്എസ്എസ്). മരുമക്കള്‍: മിലി, ബിജിലിറാം, ഷംന (ജെഎന്‍എം എച്ച്എസ്എസ്). സഹോദരങ്ങള്‍: രാജന്, ജാനകി, പരേതരായ ബാലന് നായര്‍, അമ്മുകുട്ടിയമ്മ, പങ്കജാക്ഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: