Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൗറീഷ്യസ് പ്രധാനമന്ത്രി,ശ്രീലങ്കന്‍ പ്രസിഡന്റ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി

കോവിഡ് 19 പ്രതിരോധത്തിന് പ്രധാനമന്ത്രി ജുഗ്‌നോത്തിന്റെ നേതൃത്വത്തില്‍ മൗറീഷ്യസ് നടത്തിയ ഫലപ്രദമായ ഇടപെടലുകളെ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2020, 10:52 am IST
inIndia

ന്യുദല്‍ഹി: കോവിഡ് 19 മഹാമാരിയെക്കുറിച്ചും മേഖലയില്‍ അതു സൃഷ്ടിക്കുന്ന ആരോഗ്യ – സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി  നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ്  ഗോതബയ രാജപക്സ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോത്ത് എന്നിവരുമായി പ്രധാനമന്ത്രി  നരേന്ദ്ര മോദിടെലിഫോണില്‍ ചര്‍ച്ച നടത്തി.

മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും ശ്രീലങ്കയ്‌ക്കു നല്‍കുന്നതു തുടരുമെന്ന്  ശ്രീലങ്കന്‍ പ്രസിഡന്റിന്  പ്രധാനമന്ത്രി ഉറപ്പു നല്‍കി.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ശ്രീലങ്ക സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രസിഡന്റ് രാജപക്സ പ്രധാനമന്ത്രിയെ അറിയിച്ചു. ശ്രീലങ്കയില്‍ ഇന്ത്യയുടെ പിന്തുണയോടെയുള്ള വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ധാരണയിലെത്തി. ശ്രീലങ്കയില്‍ ഇന്ത്യന്‍ സ്വകാര്യ മേഖലയുടെ നിക്ഷേപവും മൂല്യവര്‍ധനയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അവര്‍ചര്‍ച്ച ചെയ്തു.

ശ്രീലങ്കയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രധാനമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.

ഉം-പുന്‍ ചുഴലിക്കാറ്റില്‍ ഇന്ത്യക്കുണ്ടായ നഷ്ടങ്ങളില്‍ മൗറീഷ്യസ് പ്രധാനമന്ത്രി ജുഗ്നോത്ത് അനുശോചനം അറിയിച്ചു. ‘ഓപ്പറേഷന്‍ സാഗറി’ന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ‘കേസരി’ മൗറീഷ്യസിലേയ്‌ക്ക് അയച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സഹായവുമായി മരുന്നുകള്‍ ഉള്‍പ്പെടെ 14 അംഗ ചികിത്സാ സംഘമാണ് ‘കേസരി’യില്‍ മൗറീഷ്യസിലേയ്‌ക്കു പോയത്.

ഇന്ത്യയിലെയും മൗറീഷ്യസിലേയും ജനങ്ങള്‍ തമ്മിലുള്ള സവിശേഷ ബന്ധത്തെക്കുറിച്ച് ഓര്‍മ്മിച്ച പ്രധാനമന്ത്രി പ്രതിസന്ധിയുടെ ഈ വേളയില്‍ സുഹൃത്തുക്കളെ സഹായിക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും വ്യക്തമാക്കി.

കോവിഡ് 19 പ്രതിരോധത്തിന് പ്രധാനമന്ത്രി ജുഗ്‌നോത്തിന്റെ നേതൃത്വത്തില്‍ മൗറീഷ്യസ് നടത്തിയ ഫലപ്രദമായ ഇടപെടലുകളെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ആഴ്ചകളായി മൗറീഷ്യസില്‍ പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൗറീഷ്യസ് അതിന്റെ മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ മേഖലയില്‍ സമാനമായ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിന് മറ്റു രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ദ്വീപ് രാജ്യങ്ങള്‍ക്ക് ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൗറീഷ്യസിന്റെ സാമ്പത്തിക മേഖലയെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മൗറീഷ്യസിലെ യുവാക്കള്‍ക്ക് ആയുര്‍വേദം പഠിക്കുന്നതിനുള്ള അവസരമൊരുക്കുന്ന കാര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

മൗറീഷ്യയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ശ്രേഷ്ഠവും ഊഷ്മളവുമായ ബന്ധം എന്നും നിലനില്‍ക്കട്ടെയെന്നും ആശംസിച്ചു

Tags: Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.