ന്യൂദല്‍ഹി: ബംഗളൂരുവിലുള്ള സെന്റര്‍ ഫോര്‍ നാനോ ആന്‍ഡ് സോഫ്റ്റ് മാറ്റര്‍ സയന്‍സസിലെ (സി ഇ എന്‍ എസ്), ഒരു കൂട്ടം ഗവേഷകര്‍ സുഖകരമായ, കപ്പിന്റെ ആകൃതിയുള്ള ഫേസ് മാസ്ക് ഡിസൈന്‍ ചെയ്തു. മാസ്ക് അണിഞ്ഞു സംസാരിക്കുമ്പോള്‍ വായ്ക്ക് മുന്നിലായി ആവശ്യത്തിന് സ്ഥലം ഉള്ളതിനാല്‍ ധരിക്കുമ്പോള്‍ എളുപ്പവും, ജനങ്ങളെ കൂടുതല്‍ നേരം മാസ്ക് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുമാണ് ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത് . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് സി ഇ എന്‍ എസ് .മാസ്കിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.
ഈ മാസ്ക് ധരിക്കുമ്പോള്‍ സംസാരിക്കുന്നതിന് തടസ്സമോ, ഗ്ലാസ്സുകളില്‍ മൂടലോ,ശ്വാസോഛ്വാസം നടത്തുമ്പോള്‍ യാതൊരു തരത്തിലുമുള്ള ചോര്‍ച്ചയും ഉണ്ടാകാതെ കൃത്യമായി മുഖത്തോട് ചേര്‍ന്നിരിക്കുന്നു. ഇതിന്റെ മറ്റൊരു സവിശേഷത,സുഖകരമായ രീതിയില്‍ ധരിക്കുന്നതോടൊപ്പം നന്നായി ശ്വാസം എടുക്കാനും കഴിയും എന്നുള്ളതാണ്.
ബെംഗളൂരുവിലുള്ള വസ്ത്ര നിര്‍മാണ കമ്പനിയായ കമേലിയാ ക്ലോത്തിങ് ലിമിറ്റഡിന് ഈ സാങ്കേതിക വിദ്യ സി ഇ എന്‍ എസ് കൈമാറി. ഇന്ത്യയൊട്ടാകെ ഒരു ലക്ഷത്തിലധികം ഇത്തരം മാസ്കുകള്‍ നിര്‍മിച്ച് വില്ക്കാന് കമേലിയാ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: