Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതീക്ഷ വിവേകപൂര്‍വമാകട്ടെ

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
May 24, 2020, 04:00 am IST
in Samskriti

മക്കളേ,

മറ്റുള്ളവരെക്കുറിച്ചു പലവിധത്തിലുള്ള പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിട്ട് അവ തകരുമ്പോള്‍ സ്വയം ദുഃഖിക്കുകയും അവരെ പഴിക്കുകയും ചെയ്യുന്നത് ലോകസ്വഭാവമാണ്. പ്രതീക്ഷ നമ്മുടെ ജീവിതപ്പാതയില്‍ വെളിച്ചം വിതറുന്ന വിളക്കാണ്. എന്നാല്‍ പ്രതീക്ഷകള്‍ പരാജയപ്പെടുമ്പോഴുണ്ടാകുന്ന ദുഃഖവും നിരാശയുമൊക്കെ അതിന്റെ കരിനിഴലുകളാണ്. വിളക്ക് നമുക്കു വേണം, ഒപ്പം നിഴല്‍ നമ്മുടെ പാതയില്‍ ഇരുള്‍ പരത്താതെയും ഇരിക്കണം. അതു സാധിക്കുവാന്‍ സന്തുലിതമായ ജീവിതവീക്ഷണം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. ആന ആനയാണ്. മാക്രി മാക്രിയും. എന്നാല്‍ നമ്മുടെ വിലയിരുത്തലുകള്‍ തെറ്റിപ്പോകുമ്പോള്‍ നാം ആനയെ മാക്രിയാക്കും. മാക്രിയെ ആനയുമാക്കും. ഒടുവില്‍ നമ്മുടെ പ്രതീക്ഷകള്‍ തകിടം മറിയുമ്പോള്‍ ഒപ്പം നമ്മളും തകര്‍ന്നുപോകും. അങ്ങനെ സംഭവിക്കാന്‍ ഇടവരുത്തരുത്. മറ്റുള്ളവരെ വിലയിരുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ നമ്മുടെ വിലയിരുത്തലുകള്‍ ഏതു നിമിഷവും തെറ്റിപ്പോകാം എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ നമ്മള്‍ തയ്യാറാകണം.

ഒരാള്‍ക്ക് പണത്തിനു ബുദ്ധിമുട്ടു നേരിട്ടപ്പോള്‍ മുമ്പ് താന്‍ സഹായിച്ചിരുന്ന ഒരു പഴയ സുഹൃത്തിനോട് കടം ചോദിക്കാന്‍ തീരുമാനിച്ചു എന്നിരിക്കട്ടെ. ചിലപ്പോള്‍ സുഹൃത്ത് സന്തോഷപൂര്‍വ്വം അയാള്‍ ചോദിച്ചതിലധികം നല്കിയെന്നിരിക്കും. ചിലപ്പോള്‍ താന്‍ നിസ്സഹായനാണെന്നു പറഞ്ഞ് അയാള്‍ കൈമലര്‍ത്തിയേയ്‌ക്കാം. ചിലപ്പോള്‍ അയാള്‍ പറഞ്ഞേയ്‌ക്കാം, ‘ഞാന്‍ തന്നെ ഇപ്പോള്‍ പണത്തിന് വലിയ ബുദ്ധിമുട്ടിലാണ്. നിന്നോടു വന്നു ചോദിക്കാനിരിക്കുകയായിരുന്നു’ എന്ന്. ഇത്തരം സാദ്ധ്യതകള്‍ എല്ലാം മനസാ അംഗീകരിച്ചുകൊണ്ടു  

പോയാല്‍ സുഹൃത്ത് നിരസിച്ചാലും നമ്മള്‍ തകര്‍ന്നുപോകില്ല. മറിച്ച്, അമിതപ്രതീക്ഷയുമായിപ്പോയാല്‍ നമ്മള്‍ ദുഃഖിച്ചു തളരാം. അല്ലെങ്കില്‍ ക്രോധം കൊണ്ടു ജ്വലിക്കാം. അതിനാല്‍ ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കി നീങ്ങുന്നവര്‍ ഒരിക്കലും അമിതപ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുകയില്ല. മറ്റുള്ളവരെ അവരായിത്തന്നെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകും. മറ്റുള്ളവരെക്കുറിച്ച് തെറ്റായ പ്രതീക്ഷകളും ധാരണകളും  നമ്മള്‍ വച്ചുപുലര്‍ത്തുന്നതിനു കാരണം നമ്മുടെ തന്നെ പരിമിതമായ ബുദ്ധിയാണ്.  

ഒരു സ്ര്തീ ഒരു നഴ്‌സറി ക്ലാസില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. സാധാരണയായി ഓരോ വര്‍ഷവും സീസണ്‍ മാറുന്ന സമയത്ത് പനിപോലെയുള്ള രോഗങ്ങള്‍ അധികമായി വ്യാപിക്കുന്നത് കാണാറുണ്ടല്ലോ. അങ്ങനെ പനി പടരുന്ന ഒരു സീസണില്‍ ഒരു കുട്ടി, ഡോക്ടര്‍മാര്‍ ഓപ്പറേഷന് ഉപയോഗിക്കുന്ന മുഖംമൂടി ധരിച്ച് ക്ലാസില്‍ വന്നു. ‘ഇതെന്താ ഈ കുട്ടിയ്‌ക്കുമാത്രം പനി പിടിക്കുമെന്ന് ഇത്ര പേടിയോ? ബാക്കി ഈ ക്ലാസില്‍ ഇരിക്കുന്ന ആര്‍ക്കുമില്ലാത്ത ഒരു പേടി’ എന്നിങ്ങനെ മനസ്സില്‍ വിചാരിച്ച് കുറച്ചൊരു പരിഹാസത്തോടെ അദ്ധ്യാപിക ആ കുട്ടിയോടു ചോദിച്ചു, ‘എന്താ കുട്ടീ, രോഗാണുക്കളെ ഇങ്ങനെ പേടിച്ചാല്‍ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റുമോ?.’കുട്ടി എഴുന്നേറ്റുനിന്ന് ശാന്തമായി പറഞ്ഞു, ‘മിസ്സ്, എനിയ്‌ക്കു ജലദോഷമാണ്. മറ്റു കുട്ടികള്‍ക്കുകൂടി അത് പകരാതിരിക്കാനാണ് ഞാനിതു വച്ചിരിക്കുന്നത്.’  

ഇതുപോലെ പലപ്പോഴും മറ്റുള്ളവരെക്കുറിച്ച് തെറ്റായ ധാരണകളിലാണ് നമ്മള്‍ എത്തിച്ചേരാറുള്ളത്. ഒരു  പുസ്തകത്തിന്റെ കവര്‍ച്ചിത്രം കണ്ട് പുസ്തകം  നല്ലതാണോ ചീത്തയാണോ എന്നു തീരുമാനിക്കുന്നതുപോലെയാണിത്. പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നതു മനുഷ്യസഹജമാണ്. എന്നാല്‍ പ്രതീക്ഷ നമ്മുടെ സൃഷ്ടിയാണെന്നും അത് എപ്പോള്‍ വേണമെങ്കിലും തകരാവുന്ന കുമിള പോലെയാണെന്നും നമുക്ക് ഓര്‍മ്മ വേണം. സോപ്പു കുമിളയുണ്ടാക്കി കളിയ്‌ക്കുന്ന കുട്ടികള്‍ സൂര്യപ്രകാശത്തില്‍ മഴവില്ലുപോലെ തിളങ്ങുന്ന കുമിളകള്‍ ചുറ്റും ഒഴുകി നടക്കുന്നതു കണ്ട് ആഹ്ലാദിക്കുന്നു. അവ തകരുമ്പോള്‍ വീണ്ടും കുമിളകള്‍ ഉണ്ടാക്കി വിടുന്നതല്ലാതെ ഒരു കുട്ടിയും പൊട്ടിയ കുമിളകളെക്കുറിച്ചോര്‍ത്തു ദുഃഖിക്കാറില്ല. എല്ലാ കുട്ടികള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഈ വിവേകവും ഉത്സാഹവുമെല്ലാം കൂടുതല്‍ അറിവും ലോകപരിചയവുമുണ്ടെന്ന് അഭിമാനിക്കുന്ന മുതിര്‍ന്നവരില്‍ പലപ്പോഴും കാണാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ദുഃഖിച്ചതുകൊണ്ടുമാത്രം എന്തു പ്രയോജനമാണുള്ളത്. നമ്മള്‍ പ്രതീക്ഷിച്ചതു പലതും കൈവിട്ടുപോകുമ്പോള്‍ത്തന്നെ നമ്മള്‍ നിനച്ചിരിക്കാത്ത പല നേട്ടങ്ങളും അനുഗ്രഹങ്ങളും നമുക്കു കൈവരാറുണ്ടല്ലോ. കുട്ടികള്‍ കുമിളകള്‍ പൊട്ടുമ്പോള്‍ ആഹ്ലാദിക്കുന്നതുപോലെ എല്ലാ ജീവിതാനുഭവങ്ങളെയും ഒരു ലീലയായി സ്വീകരിക്കാന്‍ നമുക്കു കഴിയട്ടെ.

Tags: Amruthanandamayi devi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

ആരോഗ്യരംഗത്ത് സമഗ്രമായ സമീപനത്തോടെ വലിയ മാറ്റം : കേന്ദ്ര ആഭ്യന്തര മന്ത്രി

മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ബഹ്‌റൈനിൽ ലോക മതസൗഹാർദ്ദ സമ്മേളനത്തിനിടെ
World

ലോക മതസൗഹാർദ സമ്മേളനത്തിൽ പ്രതിനിധിയായി സ്വാമി അമൃതസ്വരൂപാനന്ദപുരിയും

India

ഫരീദാബാദിലെ അമൃതാ ആശുപത്രി അമ്മയുടെ കരുതലിന് ഉദാഹരണമെന്ന് പി.പി. മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.