തിരുവനന്തപുരം:എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവരില്‍ മീഡിയം, കോഴ്സ് എന്നിവ കൃത്യമായി തെരഞ്ഞെടുത്ത് പുതിയ പരീക്ഷാകേന്ദ്രം ലഭിക്കുന്നതിന് അപേക്ഷിച്ചവര്‍ക്ക് പരീക്ഷാകേന്ദ്രവും കോഴ്സുകള്‍ ലഭ്യമല്ലാത്ത പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തവര്‍ക്ക് കോഴ്സുകള്‍ നിലവിലുള്ള തൊട്ടടുത്ത പരീക്ഷാകേന്ദ്രവുമാണ് അനുവദിച്ചത്.
ലിസ്റ്റ് httts://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിലെ Application for Centre Changeഎന്ന ലിങ്കില്‍ ലഭ്യമാണ്. പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള വ്യക്തിഗത സ്ലിപ്പ് www.vhscap.kerala.gov.in എന്ന ലിങ്കില്‍ നിന്ന് പ്രിന്റെടുക്കാം. പുതിയ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതിന് നിലവിലുള്ള ഹാള്‍ടിക്കറ്റും വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന സെന്റര്‍ അലോട്ട്മെന്റ് സ്ലിപ്പും സഹിതമാണ് ഹാജരാകേണ്ടത്. ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് ഹാള്‍ടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തില്‍ സെന്റര്‍ അലോട്ട്മെന്റ് സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം പരീക്ഷ എഴുതുന്നതിന് ഹാജരാകണം. 2020 മാര്‍ച്ചിലെ പൊതുപരീക്ഷകള്‍ക്ക് സഹായം അനുവദിച്ചിട്ടുള്ള ഇണടച വിദ്യാര്‍ത്ഥികളുടെ രക്ഷാകര്ത്താക്കള് പുതിയ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണില്‍ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തില്‍ സ്െ്രെകബ്/ ഇന്റര്‍പ്രട്ടര്‍ സേവനം ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: