കട്ടപ്പന: ലോക്ക് ഡൗണിന്റെ അവധി ദിനങ്ങളില്‍ കവിതകളിലൂടെ സഞ്ചരിക്കുകയാണ് സജീവന് മുള്ളരിക്കുടി. മലയാളഭാഷയെ ജീവനോളം സ്നേഹിക്കുന്ന ഇദ്ദേഹം ലോക് ഡൗണ്‍ കാലയളവില്‍ ഒമ്പതോളം കവിതകളും പത്തോളം കഥകളും ഇദ്ദേഹം എഴുതി. നൂറോളം കവിതകളും, നൂറോളം കഥകളും അന്‍പതോളം ഭക്തിഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
ഹൈറേഞ്ചിലെ കുടിയേറ്റഗ്രാമമായ കൊന്നത്തടിയിലെ മുള്ളരികുടി ഗ്രാമത്തില്‍ താമസിക്കുന്ന സജീവന് അക്ഷരങ്ങളോട് ചങ്ങാത്തം കൂടിയിട്ട് പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചെറുപ്പകാലത് എഴുത്തിനോട് കമ്പം ഉണ്ടായിരുന്നെങ്കിലും ആ വാസന പുറത്തെടുക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. മുപ്പത്തിയെട്ടാം വയസിലാണ് എഴുത്ത് ആരംഭിക്കുന്നത്.
ആദ്യം ചെറിയ ചെറിയ കഥകള്‍ എഴുതി, പിന്നീട് കവിതയിലേക്ക് എത്തി. പൊതുമരാമത്ത് വകുപ്പില്‍ പാര്‍ട്ട് ടൈം ജോലിനോക്കുന്ന ഇദ്ദേഹം ജോലികഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ കവിതയുടെ രണ്ട് വരികളെങ്കിലുമെഴുതാതെ ഉറങ്ങാനാകില്ല.
എഴുതി പൂര്‍ത്തിയാക്കിയ കവിതകള്‍ ഭാര്യ പുഷ്പലതയേയും മക്കള്‍ അതുലിനെയും അജിലിനെയും വായിച്ചു കേള്‍പ്പിക്കും. ഭാര്യയും മക്കളും എഴുത്തിന് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. കൊറോണയെക്കുറിച്ചും ബാല്യകാലത്തെകുറിക്കും ഒക്കെയാണ് കവിതകള്‍. പ്രണയവും പ്രകൃതിയുമാണ് പ്രധാന ഇതിവൃത്തങ്ങള്‍.
ഹൈറേഞ്ചില്‍ ഒരുപാട് നല്ല എഴുത്തുകാര്‍ ഉണ്ടെങ്കിലും അവരുടെ എഴുത്തുകള്‍ പുറംലോകത്തെത്തുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി എന്ന് ഇദ്ദേഹം പറയുന്നു. തികഞ്ഞ കര്‍ഷകനായ ഇദ്ദേഹം കുരുമുളക്, ഏലം കുരുമുളക് തുടങ്ങിയവ കൃഷി ചെയ്യാനും സമയം കണ്ടെത്തുന്നുണ്ട്. മലയാളഭാഷയെ ജീവനോളം സ്നേഹിക്കുന്ന ഇദ്ദേഹം അക്ഷരമാല ക്രമത്തില്‍ മധുരിക്കും മലയാളം എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: