Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കമ്യൂണിറ്റി റേഡിയോകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു;വാര്‍ത്താ ബുള്ളറ്റിനുകള്‍ ; പരസ്യ സമയം ഉയര്‍ത്തും

കമ്യൂണിറ്റി റേഡിയോകളിലെ പരസ്യ സമയം മണിക്കൂറില്‍ 12 മിനിറ്റാക്കി ഉയര്‍ത്തുന്നതിനുള്ള ആലോചനകള്‍ സജീവം: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2020, 07:05 am IST
in Technology

ന്യദല്‍ഹി:ടെലിവിഷന്‍ ചാനലുകളില്‍ ഉള്ളതുപോലെ കമ്യൂണിറ്റി റേഡിയോകളിലും പരസ്യസമയം മണിക്കൂറില്‍ നിലവിലുള്ള 7 മിനിറ്റില്‍ നിന്ന് 12 മിനിറ്റായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി  പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഒരേ സമയം ര്ാജ്യത്തെ എല്ലാ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെയും ശ്രോതാക്കള്‍ക്കായി നടത്തിയ പ്രക്ഷേപണത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.  

കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ 75 ശതമാനം ചെലവും വഹിക്കുന്നത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണെന്ന്  ജാവദേക്കര്‍ പറഞ്ഞു. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചെലവ് സ്റ്റേഷനുകള്‍ വഹിക്കുന്നു. നിലവില്‍ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരസ്യസമയം മണിക്കൂറില്‍ ഏഴു മിനിറ്റാണ്. എന്നാല്‍, ടെലിവിഷന്‍ ചാനലുകള്‍ക്ക് 12 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ റേഡിയോ സ്റ്റേഷനുകള്‍ക്കും സമാന സമയം നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ത്തന്നെ അവര്‍ക്ക് പ്രത്യേക ധനസഹായം തേടേണ്ട ആവശ്യം വരില്ലെന്നും പ്രാദേശിക പരസ്യങ്ങള്‍ കമ്യൂണിറ്റി സ്റ്റേഷനുകളില്‍ കൂടുതലായി പ്രക്ഷേപണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിറ്റി റേഡിയോ തന്നെ ഒരു സമൂഹമാണെന്ന് ആമുഖമായി മന്ത്രി പറഞ്ഞു. ‘മാറ്റത്തിന്റെ പ്രതിനിധി’കളാണ് അവയെന്നു വിശേഷിപ്പിച്ച മന്ത്രി, ദശലക്ഷക്കണക്കിനു ജനങ്ങളിലേയ്‌ക്കാണ് ദിനംപ്രതി അവ എത്തുന്നതെന്നും സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതി മന്ത്രാലയം ഉടന്‍ കൊണ്ടുവരുമെന്നും പറഞ്ഞു.

കമ്യൂണിറ്റി റേഡിയോ ചാനലുകളില്‍ വാര്‍ത്താ പ്രക്ഷേപണം വേണമെന്ന പ്രധാന ആവശ്യത്തെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. എഫ് എം ചാനലുകളില്‍ ഉള്ളതുപോലെ വാര്‍ത്താപ്രക്ഷേപണത്തിന് കമ്യൂണിറ്റി റേഡിയോകളെയും അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ശ്രദ്ധിച്ചും, പ്രാദേശിക സ്രോതസ്സുകളിലൂടെ അവയുടെ നിജസ്ഥിതി പരിശോധിച്ചും, വ്യാജ വാര്‍ത്താ ഭീഷണികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ഇത്തരം സ്റ്റേഷനുകള്‍ക്കു കഴിയണമെന്ന് മന്ത്രി പറഞ്ഞു. യഥാര്‍ത്ഥ വസ്തുതകള്‍ ഓള്‍ ഇന്ത്യ റേഡിയോയുമായി പങ്കിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ സത്യം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ കഴിയും. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്‌ക്കു കീഴില്‍ ഫാക്ട് ചെക്ക് സെല്ലിനു രൂപം നല്‍കിയിട്ടുണ്ടെന്നും കമ്യൂണിറ്റി റേഡിയോയ്‌ക്ക് ഫാക്ട് ചെക്ക് സെല്ലിന്റെ ജോലി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പബ്ലിക് റേഡിയോ (ഓള്‍ ഇന്ത്യ റേഡിയോ), സ്വകാര്യ റേഡിയോ പ്രക്ഷേപണം (എഫ് എം) എന്നിവയ്‌ക്കൊപ്പം റേഡിയോ പ്രക്ഷേപണത്തിന്റെ മൂന്നാം നിരയാണ് കമ്യൂണിറ്റി റേഡിയോ. പ്രക്ഷേപണ പരിധി കുറഞ്ഞ എഫ് എം റേഡിയോ സ്റ്റേഷനാണിത്. പ്രാദേശിക വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഈ റേഡിയോ സ്റ്റേഷനുകള്‍ പ്രത്യേക വിഭാഗത്തിന്റെ ഉടമസ്ഥതയിലാണുണ്ടാകുക. ആ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായി 10-15 കിലോമീറ്റര്‍ പരിധിയിലാകും പ്രവര്‍ത്തനം.

കമ്യൂണിറ്റി റേഡിയോകള്‍ക്കായി രൂപം നല്‍കിയ ആദ്യ നയം 2002ല്‍ പുറപ്പെടുവിച്ചതിനുശേഷമാണ് ഇന്ത്യയില്‍ കമ്യൂണിറ്റി റേഡിയോകള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഈ നയത്തിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിറ്റി റേഡിയോ സ്ഥാപിക്കാന്‍ അനുമതിയുള്ളത്. 2006ല്‍ നയം വിപുലീകരിച്ചപ്പോള്‍ സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകള്‍ എന്നിവ പോലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവയ്‌ക്കും രാജ്യത്ത് കമ്യൂണിറ്റി റേഡിയോ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ഇന്ന് രാജ്യത്ത് 290 കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 130, സന്നദ്ധ സംഘടനകള്‍ 143 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ 17) പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 90 ദശലക്ഷം പേരാണ് ഈ കമ്യൂണിറ്റി റേഡിയോകളുടെ പരിധിയില്‍ വരുന്നത്. ഇവിടെ മറ്റുള്ള മാധ്യമങ്ങളുടെ സാന്നിധ്യം വളരെ പരിമിതമാണ്. പ്രാദേശിക ഭാഷയിലും ഭാഷാഭേദങ്ങളിലും ഈ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളില്‍ നിര്‍മ്മിക്കപ്പെട്ട പരിപാടികള്‍ക്ക് അതതു വിഭാഗങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും.

കമ്യൂണിറ്റി റേഡിയോകളെ പിന്തുണയ്‌ക്കുന്നതിനായി ‘ഇന്ത്യയിലെ കമ്യൂണിറ്റി റേഡിയോ പ്രസ്ഥാനത്തെ പിന്തുണയ്‌ക്കുക’ എന്ന പേരില്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. 25 കോടി രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. നടപ്പുവര്‍ഷം 4.5 കോടി രൂപയാണ് പദ്ധതി വിഹിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.