Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാര്‍ഗ്ഗദര്‍ശകമായ പാദമുദ്രകള്‍; ടി.പി. വിനോദിനി അമ്മ വിടവാങ്ങിയിട്ട് ഇന്ന് 22 വര്‍ഷം

നിലയ്‌ക്കല്‍ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കെ, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ ഗുരുവായൂരില്‍ തടഞ്ഞ് ചോദ്യം ചെയ്തതിലൂടെ പ്രക്ഷോഭം ഒരുവേള ഗുരുവായൂരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സ്ത്രീകളെ മാത്രം അണിനിരത്തി വിനോദിനിയമ്മ നയിച്ച ആ പ്രതിഷേധവും അവരുന്നയിച്ച ചോദ്യവും ചരിത്രത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കരുണാകരന് ലജ്ജിച്ച് തല കുനിക്കേണ്ടി വന്നു. ശബരിമല പൂങ്കാവനം കയ്യേറിയവരെ സംരക്ഷിക്കുന്ന അങ്ങേക്കെങ്ങനെ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാകും, താങ്കള്‍ക്കതില്‍ മനഃസാക്ഷിക്കുത്തില്ലേ എന്ന ആ ചോദ്യം ഇന്നും ഭക്തമനസ്സുകളില്‍ അലയടിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 23, 2020, 05:31 am IST
in Article

സ്വര്‍ഗ്ഗീയ ടി.പി. വിനോദിനി അമ്മ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 22 വര്‍ഷം തികയുന്നു. പുന്നയൂര്‍ക്കുളം കേന്ദ്രമായിട്ടാണ് വിനോദിനി അമ്മ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് അത് കേരളം മുഴുവന്‍ പരന്നൊഴുകാന്‍ തുടങ്ങി. കോലിയത്ത് കരുണാകരന്‍ നായര്‍ എന്ന മാതൃകാ സ്വയം സേവകന്‍ സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ തന്റെ സഹധര്‍മ്മിണിയായ വിനോദിനി അമ്മയ്‌ക്ക് പ്രേരണയായത് യാദൃച്ഛികതയല്ല, അതൊരു നിയോഗമായിരുന്നു.

സംഘ പ്രവര്‍ത്തനത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കരുണാകരന്‍ നായരുടെ അടുത്ത ബന്ധുവും ജനസംഘത്തിന്റെ മുന്‍ അധ്യക്ഷനുമായ പട്ടാമ്പി പി. മാധവ മേനോന്റെ നിര്‍ദേശപ്രകാരം രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു. അതിന് മുന്‍കൈയെടുത്തതാകട്ടെ കെ. രാമന്‍ പിള്ള സാറും. തുടര്‍ന്ന് ജനസംഘത്തിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ സമര മുഖത്ത് നിറഞ്ഞു നിന്ന സ്ത്രീ സാന്നിദ്ധ്യമായിരുന്നു അമ്മ. ആലുവ സീതാലക്ഷ്മി ചേച്ചി ഉള്‍പ്പെടുന്ന ഒരു ബാച്ചിനെ നയിച്ച് അറസ്റ്റ് വരിച്ചു. തുടര്‍ന്ന് 30 ദിവസം ആലുവ സബ് ജയിലില്‍. അടിയന്തരാവസ്ഥയ്‌ക്കു ശേഷം സംഘ നിരോധനം പിന്‍വലിക്കപ്പെട്ടു. ജനസംഘം ജനതാ പാര്‍ട്ടിയായി. അമ്മ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗമായി.

ഇക്കാലത്താണ് ഭാസ്‌കര്‍ റാവുവിന്റെ നിര്‍ദേശപ്രകാരം മാധവ്ജിയും എ.വി. ഭാസ്‌കര്‍ ജിയും പുന്നയൂര്‍ക്കുളത്തെ കാളത്തിങ്ങല്‍ വീട്ടിലെത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കു ശേഷം മാതൃശക്തിയുടെ പ്രവര്‍ത്തനം ശക്തമാക്കുവാന്‍ രാഷ്‌ട്രസേവികാ സമിതിയുടെ ചുമതലയേറ്റെടുക്കണമെന്ന സംഘ നിര്‍ദേശവുമായാണ് അവരെത്തിയത്. അങ്ങനെ രാഷ്‌ട്ര സേവികാ സമിതിയുടെ പ്രാന്ത കാര്യവാഹികയായി. പിന്നീട് പ്രാന്ത സംഘചാലികയും. 1977 ല്‍ മൊറാര്‍ജി ദേശായിയുടെ സര്‍ക്കാരില്‍ അടല്‍ജിയും അദ്വാനിജിയും തിളങ്ങി നില്‍ക്കുന്ന സമയമാണ്. അധികാര രാഷ്‌ട്രീയത്തിന്റെ ആകര്‍ഷണത്തില്‍ നിന്നകന്ന് അച്ചടക്കത്തിന്റെ സംഘ പന്ഥാവിലേക്ക് തിരിച്ചുനടക്കുകയായിരുന്നു അമ്മ. ഉറച്ച കാല്‍ വെയ്‌പ്പുകളോടെ.

കേന്ദ്രസര്‍ക്കാരിന്റെ വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്ന പ്രോജക്ട് ഇംപ്ലിമെന്റിങ്ങ് കമ്മിറ്റിയുടെ ബ്ലോക്ക് ചെയര്‍മാന്‍ എന്ന നിലയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തായി ഭരണതലത്തില്‍ ഏറെ ശോഭിക്കാനായി. 1971 ല്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 1979 ല്‍ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. വിനോദിനി അമ്മയെ പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലേക്ക് പറഞ്ഞയച്ച ആ വാര്‍ഡില്‍ തുടര്‍ച്ചയായി ഏഴാം തവണയും ബി.ജെ.പി. വിജയിച്ചുകൊണ്ടേയിരിക്കുന്നു എന്നത് പില്‍ക്കാല പ്രവര്‍ത്തകര്‍ അമ്മയുടെ പാതയില്‍ തന്നെയെന്ന് ഉറപ്പാക്കുന്നു. പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയിലേക്ക് ബിജെപി എത്തിയതിന്റെ പ്രേരണ സ്രോതസും അമ്മ തന്നെ.

സമര പോരാട്ടങ്ങള്‍ എന്നും അമ്മയെ പ്രചോദിപ്പിച്ചിട്ടേയുള്ളൂ. കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന അങ്ങാടിപ്പുറം തളി ക്ഷേത്ര സമരം, മലപ്പുറം ജില്ല വിരുദ്ധ സമരം, നിലയ്‌ക്കല്‍ സമരം തുടങ്ങി ഒട്ടനവധി പോര്‍മുഖത്ത് അവരുണ്ടായിരുന്നു. അമ്മയായും സഹോദരിയായും എല്ലാറ്റിനുമുപരിയായി മികച്ച സംഘാടകയായും. നിലയ്‌ക്കല്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തെ തടഞ്ഞ് ചോദ്യം ചെയ്തതിലൂടെ പ്രക്ഷോഭം ഒരുവേള ഗുരുവായൂരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സ്ത്രീകളെ മാത്രം അണിനിരത്തി അമ്മ നയിച്ച പ്രതിഷേധവും അവരുന്നയിച്ച ചോദ്യവും ചരിത്രത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കരുണാകരന് ലജ്ജിച്ച് തല കുനിക്കേണ്ടി വന്നു. ശബരിമല പൂങ്കാവനം കയ്യേറിയവരെ സംരക്ഷിക്കുന്ന അങ്ങേക്കെങ്ങിനെ മറ്റൊരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാകും, താങ്കള്‍ക്കതില്‍ മന:സാക്ഷിക്കുത്തില്ലേയെന്ന ചോദ്യം ഇന്നും ഭക്തമനസ്സുകളില്‍ അലയടിച്ചു കൊണ്ടിരിക്കുന്നു.

ദേശീയ പ്രസ്ഥാനങ്ങളുടെ ജനകീയ മുഖമായിരുന്നു അമ്മ. 1998 മെയ് 23ന് തന്റെ 71 ാമത്തെ വയസ്സില്‍ കാലയവനികയ്‌ക്കുള്ളില്‍ മറയുന്നതു വരെ കര്‍മോത്സുകയായി നമുക്കൊപ്പമുണ്ടായിരുന്നു. മാടമ്പി വാഴ്ചയുടെ കാലഘട്ടത്തില്‍ സാധാരണക്കാരന്റെ ആശ്രയവും ആവേശവുമായിരുന്നു ടി.പി. വിനോദിനി അമ്മ.  

അമ്മയുടെ സ്മൃതിദിനത്തില്‍ ഒരു പിടി ഓര്‍മ്മപ്പൂക്കളര്‍പ്പിക്കട്ടെ. കവി പാടിയതു പോലെ അമ്മയുടെ പാദമുദ്രകള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശകം തന്നെ. യുഗങ്ങളുറ്റുനോക്കുമപ്പവിത്ര പാദമുദ്രകള്‍ നമുക്കു മാര്‍ഗ്ഗദര്‍ശകം, നമുക്കു സ്ഫൂര്‍ത്തിദായകം.

അനീഷ് മാസ്റ്റര്‍, ഗുരുവായൂര്‍

Tags: death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

India

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി (ബിവിഎസ്എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

എയ്ഡഡ് മേഖലയില്‍ പട്ടികജാതി സംവരണതത്വം കൃത്യമായി പാലിക്കണം: ബിവിഎസ്എസ്

കേരളത്തിലെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ എംസിഎ പ്രവേശനം; അപേക്ഷ നാളെ വരെ

മോദിയുടെ യാത്രാ വഴിയിൽ ജലാറ്റിൻ സ്റ്റിക്: രണ്ടാഴ്ച കഴിഞ്ഞപ്പോൾ 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി നിയമനം പാര്‍ട്ടി അറിയാതെ

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.