കൊച്ചി: ബെവ് ക്യൂ ആപ്പ് നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ആപ്പ് സര്‍ക്കാര്‍ നിര്മിച്ചിരുന്നെങ്കില് കോടികള്‍ സ്വകാര്യ കമ്പനിക്ക് നല്‍കേണ്ടി വരില്ലായിരുന്നെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ഒരു ആപ്പ് തുടങ്ങാന്‍ രണ്ട് ലക്ഷം രൂപ ചെലവ് വരും. ദിവസം 10 ലക്ഷം പേര് ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങുന്നു. ബാറുകളില്‍ നിന്ന് 5 ലക്ഷം പേര്. പുതിയ ആപ്പ് ബെവ് ക്യൂ നിര്‍മിച്ചവര്‍ക്ക് ദിനംപ്രതി ഒരാളില്‍ നിന്ന് 50 പൈസ വീതം ലഭിക്കും.
10 ലക്ഷം ടോക്കണുകള്‍ എന്ന് കണക്കെടുമ്പോള്‍ ദിവസം 5 ലക്ഷം, മാസം 1.5 കോടി, വര്‍ഷം 18 കോടി രൂപ സ്വകാര്യ കമ്പനിക്ക് ലഭിക്കും. ആപ്പ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി വരുന്ന തുകയുടെ അനേക മടങ്ങാണിതെന്ന് അദ്ദേഹം പറയുന്നു. പുതിയൊരു അഴിമതി മണക്കുന്നുണ്ടെന്നും കുന്നപ്പിളളി ഫെയ്സ് ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: