കൊല്ലം: കുണ്ടറ ആറുമുറിക്കട വെള്ളിയാനോട് ഭാഗം കുരിച്ചിലഴികത്ത് (പ്ലാങ്കുഴി) തോമസ് വൈദ്യരുടെ മകൾ ലാലി തോമസ് പണിക്കർ (54) സൗദിയിലെ റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാത്രിയോടെ ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ വകുപ്പിന്റെ എമർജൻസി നമ്പറിൽ അറിയിച്ചെങ്കിലും അവർ എത്തുന്നതിനുമുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. തോമസ് മാത്യു ആണ് ഭർത്താവ്. ഏകമകൾ മറിയാമ്മ തോമസ് നാട്ടിലാണ്.
കോവിഡ് ബാധിച്ച് സൗദിയിൽ മരിക്കുന്ന ആദ്യ ആരോഗ്യ പ്രവർത്തകയാണ് ലാലി തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: