നെയ്യാറ്റിന്‍കര: മഴക്കാലം അടുത്തിട്ടും മഴക്കാല പൂര്‍വ ശുചീകരണം നടത്താതെ നെയ്യാറ്റിന്‍കര നഗരസഭ. നെയ്യാറ്റിന്‍കര നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തുമെന്ന നഗരസഭയുടെ വാഗ്ദാനം ഇവിടെ തകരുകയാണ്. കൊറോണ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ മാലിന്യം കുന്നുകൂടി പകര്‍ച്ചവ്യാധിഭീഷണി കൂടി നേരിടുകയാണ്.
കഴിഞ്ഞ ദിവസം റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാന് നഗരസഭയുടെ മുന്നില്‍ പ്രതിഷേധ സമരം നടത്തി. മഴക്കാല പൂര്‍വ ശുചീകരണത്തിന് ഓരോ വാര്‍ഡിലും 25000 രൂപ വീതം അനുവദിക്കാറുണ്ടെങ്കിലും തുക ഫലപ്രദമായി വിനിയോഗിക്കാറില്ലെന്ന് ഫ്രാന് കുറ്റപ്പെടുത്തി. മഴക്കാലമെത്തിയെങ്കിലും ശുചീകരണത്തിന് യോഗം പോലും നടന്നിട്ടില്ല. മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയും പുരോഗമിക്കുന്നില്ല. ഇക്കാര്യത്തില്‍ തുടര്‍പ്രക്ഷോഭം നടത്തുമെന്ന് ഫ്രാന് അറിയിച്ചു. ഫ്രാന് പ്രസിഡന്റ് എന്‍.ആര്.സി. നായര്‍, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, പരമേശ്വരന് നായര്‍, നിലമേല്‍ മുരളീധരന്, കൂട്ടപ്പന മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: