കാസര്‍കോട്: ചില സംസ്ഥാനങ്ങള്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്നതും പൊതുമേഖലയുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് ആഭിമുഖ്യത്തില്‍ തൊഴിലാളി ധര്‍ണ്ണ നടത്തി. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, സംസ്ഥാനങ്ങള്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ ഐഎല്‍ഒ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ റദ്ദുചെയ്തിരിക്കുകയാണ്.
8 മണിക്കൂര്‍ ജോലി സമയം 12 മണിക്കൂറാക്കി കൊണ്ട് രാജസ്ഥാന്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി 11 സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. കേരള സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിടിച്ചെടുക്കുവാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന ഇത്തരം തീരുമാനങ്ങള്‍ തികച്ചും തൊഴിലാളി വിരുദ്ധമാണ്.
ജനാധിപത്യവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ബിഎംഎസ് അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കാസര്‍കോട് നടന്ന ധര്‍ണ്ണ ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ.പി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ജില്ലസെക്രട്ടറി കെ.എ. ശ്രീനിവാസന്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സത്യനാഥന്, ദിനേശ് പി, ട്രഷറര്‍ അനില്‍ ബി.നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: